Sub Lead

സൗദി യാത്രക്കാരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുക്കണം: ഡോ. വി ശിവദാസന്‍ എംപി

സൗദി അറേബ്യയിലേക്ക് പോകുന്നതിന് മുമ്പ് അവര്‍ സൗദി അറേബ്യക്ക് പുറത്ത് സൗദി സര്‍ക്കാര്‍ അംഗീകൃതമായ രാജ്യങ്ങളില്‍ രണ്ടാഴ്ച നിര്‍ബന്ധിത ക്വാറന്റൈന്‍ എടുക്കേണ്ടതുണ്ട്. ഇന്ത്യ ഈ അംഗീകൃത രാജ്യങ്ങളുടെ പട്ടികയില്‍ ഇല്ല. അതുകൊണ്ട് തന്നെ സൗദി അറേബ്യയിലേക്ക് പോകുന്നതിന് രണ്ടാഴ്ച മുമ്പ് മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു

സൗദി യാത്രക്കാരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുക്കണം: ഡോ. വി ശിവദാസന്‍ എംപി
X

കോഴിക്കോട്: സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാര്‍ നേരിടുന്ന പ്രശ്‌നത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ഡോ. വി ശിവദാസന്‍ എംപി ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയോട് അഭ്യര്‍ഥിച്ചു. ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കോ സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്കോ യാത്ര ചെയ്യുന്നതിനായി ഇന്ത്യന്‍ യാത്രക്കാര്‍ സൗദി അറേബ്യയ്ക്കുള്ളില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തില്ലെങ്കില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നു. സൗദി അറേബ്യയിലേക്ക് പോകുന്നതിന് മുമ്പ് അവര്‍ സൗദി അറേബ്യക്ക് പുറത്ത് സൗദി സര്‍ക്കാര്‍ അംഗീകൃതമായ രാജ്യങ്ങളില്‍ രണ്ടാഴ്ച നിര്‍ബന്ധിത ക്വാറന്റൈന്‍ എടുക്കേണ്ടതുണ്ട്. ഇന്ത്യ ഈ അംഗീകൃത രാജ്യങ്ങളുടെ പട്ടികയില്‍ ഇല്ല. അതുകൊണ്ട് തന്നെ സൗദി അറേബ്യയിലേക്ക് പോകുന്നതിന് രണ്ടാഴ്ച മുമ്പ് മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. എന്നാല്‍, ഇന്ത്യന്‍ പൗരന്മാര്‍ സൗദി അറേബ്യയില്‍ നിന്ന് രണ്ട് ഡോസുകളും എടുത്തിട്ടുണ്ടെങ്കില്‍, അവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല. അവര്‍ക്ക് നേരിട്ട് സൗദി അറേബ്യയിലേക്ക് പോകാന്‍ അനുവാദമുണ്ട്. ഈ സമ്പ്രദായം ഇന്ത്യ നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കാത്തതിന് തുല്യമാണ്. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന 30 ലക്ഷം ഇന്ത്യക്കാര്‍ക്ക് ഇത് വലിയ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. ഇന്ത്യയിലേക്കുള്ള മൊത്തം വിദേശ പണത്തിന്റെ 11.6% സൗദി അറേബ്യയില്‍ നിന്നാണ് വരുന്നത്. ഇന്ത്യയിലേക്കുള്ള വിദേശ പണത്തിന്റെ ഏറ്റവും വലിയ മൂന്നാമത്തെ ഉറവിടമാണ് അവിടം. സൗദി അറേബ്യയുമായി ഇന്ത്യക്കുള്ള ആഴത്തിലുള്ള സാമ്പത്തിക, രാഷ്ട്രീയ ബന്ധം കണക്കിലെടുത്ത്, ഈ നിയന്ത്രണങ്ങള്‍ നീക്കാന്‍ അടിയന്തര ഇടപെടല്‍ യൂണിയന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം. ഇതില്‍ പ്രധാനമായും യാത്രക്കാര്‍ തന്നെ ക്വാറന്റൈന്‍ ചാര്‍ജുകള്‍ നല്‍കണം എന്നതും ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ, കേന്ദ്രസര്‍ക്കാര്‍ പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെടുകയും ഇന്ത്യന്‍ അധികാരികള്‍ നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കുന്നതിനും നിര്‍ബന്ധിത ക്വാറന്റൈന്‍ ആവശ്യകതകള്‍ നീക്കം ചെയ്യുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.ഡോ. വി ശിവദാസന്‍ എംപി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it