- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിൻറെ ചുമതല ഒഴിയണം'; സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം
കരിമണൽ ഖനനം, ജില്ലയിലെ വ്യവസായ മേഖലയിലെ പ്രതിസന്ധി, എക്സൽ ഗ്ലാസ് പൂട്ടൽ, കയർ രംഗത്തെ പ്രശ്നങ്ങൾ എന്നിവയിലെല്ലാം സർക്കാരിൻറെ ഇടപെടൽ പോരായെന്ന വിമർശനം സിപിഐയ്ക്കുണ്ട്
ആലപ്പുഴ: സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ ആഭ്യന്തരം, വ്യവസായ വകുപ്പുകൾക്കെതിരേ വിമർശനം ഉന്നയിച്ച് പ്രതിനിധികൾ. ആഭ്യന്തരവകുപ്പ് പരാജയമാണെന്നാണ് വിമർശനം. മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണം എന്നും ജില്ലാ സമ്മേളനത്തിൽ ആവശ്യം ഉയർന്നു. വ്യവസായ വകുപ്പ് പരാജയമാണെന്നും വിമർശനമുണ്ട്.
കരിമണൽ ഖനനം, ജില്ലയിലെ വ്യവസായ മേഖലയിലെ പ്രതിസന്ധി, എക്സൽ ഗ്ലാസ് പൂട്ടൽ, കയർ രംഗത്തെ പ്രശ്നങ്ങൾ എന്നിവയിലെല്ലാം സർക്കാരിൻറെ ഇടപെടൽ പോരായെന്ന വിമർശനം സിപിഐയ്ക്കുണ്ട്. കരിമണൽ, കയർ അടക്കമുള്ള വിഷയങ്ങളിൽ സിപിഎമ്മും സിപിഐയും രണ്ട് ധ്രുവങ്ങളിലാണ്. സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൻറെ ചർച്ചകളിൽ ഇതെല്ലാം പ്രതിഫലിച്ചു.
ആഭ്യന്തരം, വ്യവസായ വകുപ്പുകൾക്കെതിരേ രൂക്ഷ വിമർശനമാണ് സമ്മേളനത്തിൽ ഉണ്ടായത്. ടി വി തോമസ് സ്ഥാപിച്ച വ്യവസായങ്ങൾ വ്യവസായ വകുപ്പ് പൂട്ടുകയാണെന്നും കയർ മേഖലയിൽ വ്യവസായ മന്ത്രി പൂർണ പരാജയമാണെന്നുമാണ് വിമർശനം. പി രാജീവ് കയർ വകുപ്പ് ചുമതല ഒഴിയണം എന്നും ജില്ലാ സമ്മേളനത്തിൽ ആവശ്യമുയർന്നു. കയർ ഉൽപാദിപ്പിക്കുന്നത് കൊണ്ട് തൊഴിലാളിക്ക് തൂങ്ങി മരിക്കാൻ കഴിയും എന്ന രൂക്ഷ വിമർശനമാണ് ജില്ലാ സമ്മേളനത്തിൽ ഉയർന്നത്. എക്സൽ ഗ്ലാസ് ഫാക്ടറി ആക്രി വിലയ്ക്ക് വിറ്റു എന്നും വിമർശനമുണ്ടായി.
അതിനിടെ, കരിമണൽ ഖനനത്തിനതിരേ ജില്ലാ സമ്മേളനത്തിൽ ഔദ്യോഗിക പ്രമേയം അവതരിപ്പിച്ചു. കരിമണൽ ഖനനം അവസാനിപ്പിക്കണം എന്നാണ് പ്രമേയത്തിലെ ആവശ്യം. കരിമണൽ ഖനനത്തിലെ സിപിഎം നിലപാടുകൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട പ്രമേയത്തിൽ ആലപ്പുഴ ജില്ലയുടെ നിലനിൽപ്പിനെ തന്നെ കരിമണൽ ഖനനം ബാധിക്കുന്നതാണെന്നും പരാമർശിക്കുന്നു. സംസ്ഥാന നേതൃത്വത്തിനെതിരെയും ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ വിമർശനമുണ്ടായി. വലതുപക്ഷ വ്യതിയാനം ചെറുക്കുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു എന്നാണ് വിമർശനം.
RELATED STORIES
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
15 Jan 2025 3:37 PM GMTമുസ്ലിംകള്ക്ക് പള്ളി നിര്‍മിക്കാന്‍ സൗജന്യമായി സ്ഥലം നല്കി സിഖ്...
15 Jan 2025 3:32 PM GMTമണിപ്പൂരില്‍ ഡ്രോണ്‍ ആക്രമണം; ഇംഫാലില്‍ രണ്ടുതവണ ബോംബിട്ടു
15 Jan 2025 2:57 PM GMTശബരിമല തീര്‍ഥാടകനു ഷോക്കേറ്റ് ദാരുണാന്ത്യം; വടശേരിക്കരയില്‍ ഒരു...
15 Jan 2025 2:13 PM GMTയുഎസ് പൗരനെ കൊല്ലാന്‍ ഗൂഡാലോചന: ഇന്ത്യന്‍ പൗരനെതിരേ നിയമനടപടി...
15 Jan 2025 2:07 PM GMTഹെല്‍മെറ്റില്ലെങ്കില്‍ പെട്രോള്‍ ഇല്ലെന്ന് ലൈന്‍മാനോട് പമ്പ്...
15 Jan 2025 1:43 PM GMT