Sub Lead

കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിന് ഇന്ന് തുടക്കം

എല്ലാ സുപ്രധാന നേതൃത്വ പ്രശ്‌നവും വരും ദിവസങ്ങളിലെ പാര്‍ട്ടിയുടെ റോഡ്മാപ്പും ചര്‍ച്ചയ്ക്ക് വരും.രാജ്യത്തെ എല്ലാ പ്രധാന നേതാക്കളും പങ്കെടുക്കും. പാര്‍ട്ടിയുടെ ഭാവി നയ, സംഘടനാ പരിപാടികള്‍ ചിന്തന്‍ ശിബിരത്തില്‍ ചര്‍ച്ചയാകും.

കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിന് ഇന്ന് തുടക്കം
X

ഉദയ്പുര്‍ (രാജസ്ഥാന്‍): ഒമ്പത് വര്‍ഷത്തെ ഇടവേളക്ക് ശേഷം കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിന് ഇന്ന് തുടക്കം. രാജസ്ഥാനിലെ ഉദയ്പൂരിലാണ് മൂന്ന് ദിവസം ചിന്തന്‍ ശിബിരം നടക്കുക. എല്ലാ സുപ്രധാന നേതൃത്വ പ്രശ്‌നവും വരും ദിവസങ്ങളിലെ പാര്‍ട്ടിയുടെ റോഡ്മാപ്പും ചര്‍ച്ചയ്ക്ക് വരും.രാജ്യത്തെ എല്ലാ പ്രധാന നേതാക്കളും പങ്കെടുക്കും. പാര്‍ട്ടിയുടെ ഭാവി നയ, സംഘടനാ പരിപാടികള്‍ ചിന്തന്‍ ശിബിരത്തില്‍ ചര്‍ച്ചയാകും.

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ തന്നെ വരണമെന്നാണ് നേതാക്കള്‍ അഭിപ്രായം.

സംഘടനാപരമായി പുതുജീവന്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിന് ഇന്ന് തുടക്കമാകുന്നത്.

പാര്‍ട്ടിയുടെ പുനരുജ്ജീവനം സംബന്ധിച്ച് വിശദമായ അവതരണങ്ങള്‍ നടത്തിയ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി പാര്‍ട്ടി വിപുലമായ ചര്‍ച്ചകള്‍ നടത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് മെഗാ മീറ്റിങ്.

ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാനായി രാഹുല്‍ ഗാന്ധിയും സംഘവും ട്രെയിനിലാണ് പുറപ്പെട്ടത്. ജയറാം രമേശ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ രാഹുലിനൊപ്പമുണ്ട്. സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ മനസിലാക്കാനാണ് ട്രെയിന്‍ യാത്രയെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. രാഹുല്‍ ഗാന്ധി പാര്‍ട്ടിയെ നയിക്കണമെന്നാണ് എല്ലാവരുടെയും ആവശ്യമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. രാഹുലാണ് നേതാവെന്നും കൃത്യമായ സമയത്ത് കൃത്യമായ ഉത്തരം കിട്ടുമെന്നും സുര്‍ജേവാല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

2019ലെ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്നാണ് രാഹുല്‍ സ്ഥാനമൊഴിഞ്ഞത്. നെഹ്‌റു കുടുംബത്തിന് പുറത്തുനിന്ന് പാര്‍ട്ടിയെ നയിക്കാന്‍ ആളെത്തട്ടെ എന്നായിരുന്നു രാഹുലിന്റെ നിലപാട്. 2013ല്‍ നടന്ന ചിന്തന്‍ ശിബിരത്തിലാണ് രാഹുല്‍ ഗാന്ധി ആദ്യമായി പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തെത്തുന്നത്. അന്ന് വൈസ് പ്രസിഡന്റായി ചുമതലയേറ്റ രാഹുല്‍, വൈകാതെ അധ്യക്ഷനുമായി. എന്നാല്‍ 2014, 2019 തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി ദയനീയമായി പരാജയപ്പെട്ടു. സോണിയാ ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റായി തുടരുന്നത്.

Next Story

RELATED STORIES

Share it