- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വടക്കഞ്ചേരി ബസ് അപകടം: സർക്കാർ നഷ്ടപരിഹാരം നല്‍കുമെന്ന് റവന്യൂമന്ത്രി
ടൂറിസ്റ്റ് ബസ് അപകടസമയത്ത് അമിതവേഗതയിലായിരുന്നുവെന്നാണ് ജിപിഎസ് വിവരങ്ങള്‍. 65 കിലോമീറ്റര്‍ വേഗപരിധിയുള്ള റോഡില്‍ അപകടസമയത്ത് ബസിന്റെ വേഗം 97.7 കിലോമീറ്റര്‍ ആയിരുന്നു
പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയില്‍ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍പ്പെട്ടവർക്ക് സർക്കാർ നഷ്ടപരിഹാരം നല്‍കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. സമഗ്ര അന്വേഷണം നടത്തും, ഇത്തരം അപകടങ്ങള്‍ ആവർത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, റോഡ് സുരക്ഷാനിയമങ്ങള്‍ ലംഘിച്ചെങ്കില്‍ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അപകടത്തില്‍ മുഖ്യമന്ത്രി ദുഖം രേഖപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേസമയം, ടൂറിസ്റ്റ് ബസ് അപകടസമയത്ത് അമിതവേഗതയിലായിരുന്നുവെന്നാണ് ജിപിഎസ് വിവരങ്ങള്‍. 65 കിലോമീറ്റര്‍ വേഗപരിധിയുള്ള റോഡില്‍ അപകടസമയത്ത് ബസിന്റെ വേഗം 97.7 കിലോമീറ്റര്‍ ആയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിൽ മോട്ടോർ വാഹനവകുപ്പും കേസെടുത്തിട്ടുണ്ട്.
എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാർ ബസേലിയസ് വിദ്യാനികേതന്‍ സ്കൂളില്‍ നിന്ന് ഊട്ടിയിലേക്ക് 42 വിദ്യാർഥികളും അഞ്ച് അധ്യാപകരുമായി രണ്ട് അനധ്യാപകരും ഉള്‍പ്പെടെ 49 പേരുമായി പോയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ച് ചതുപ്പിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ മരിച്ച അഞ്ച് പേര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളാണ്. കെഎസ്ആര്‍ടിസി യാത്രക്കാരായ മൂന്ന് പേരും, ഒരു അധ്യപകനുമാണ് മരിച്ച മറ്റുള്ളവര്‍. കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരായ നാല് പേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലാണ്.
RELATED STORIES
മുസ്ലിം ചോര മണക്കുന്ന സംഭല്‍ സംഘര്‍ഷത്തിന് നാലര പതിറ്റാണ്ടിന്റെ...
10 Jan 2025 4:48 PM GMTഎന്താണ് എച്ച്എംപിവി വൈറസ്? എങ്ങനെ പ്രതിരോധിക്കാം
6 Jan 2025 9:59 AM GMTഅധിനിവേശം, യുദ്ധം, ചെറുത്തുനില്‍പ്പ് ചോരക്കയങ്ങള് താണ്ടി 2024
31 Dec 2024 6:34 PM GMTരാജ്യത്ത് 2024ല്‍ വര്‍ഗീയ കലാപങ്ങളില്‍ വന്‍വര്‍ധന; ഇരകള്‍ക്ക് നേരെ...
31 Dec 2024 4:18 PM GMTഓരോ സിഗററ്റും പുരുഷന്റെ ജീവിതത്തില്‍ നിന്ന് 17 മിനിട്ട് കവരും;...
30 Dec 2024 12:53 PM GMTഗസയിലെ കുഞ്ഞുങ്ങളെ കണ്ണീരിലാഴ്ത്തി നബ്ഹാനും യാത്രയായി പേരക്കുട്ടികളുടെ ...
17 Dec 2024 11:02 AM GMT