Sub Lead

നാഷനല്‍ വിമന്‍സ് ഫ്രണ്ട് ജില്ലാ കേന്ദ്രങ്ങളില്‍ അവകാശ സംരക്ഷണ റാലിയും പൊതു സമ്മേളനവും നടത്തി

സ്ത്രീ സുരക്ഷ വാക്കുകളിലൊതുങ്ങുകയും ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ പോലും നിഷേധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കാലികപ്രസക്തമായ മുദ്രാവാക്യമുയര്‍ത്തി വനിതകള്‍ കരുത്തു തെളിയിച്ച് റാലി നടത്തിയത്.

നാഷനല്‍ വിമന്‍സ് ഫ്രണ്ട് ജില്ലാ കേന്ദ്രങ്ങളില്‍ അവകാശ സംരക്ഷണ റാലിയും പൊതു സമ്മേളനവും നടത്തി
X

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് 'സ്ത്രീ സുരക്ഷ കേവല മുദ്രാവാക്യമല്ല, അന്തസ്സും അഭിമാനവുമാണ്' എന്ന പ്രമേയത്തില്‍ നാഷനല്‍ വിമന്‍സ് ഫ്രണ്ട് ജില്ലാ കേന്ദ്രങ്ങളില്‍ അവകാശ സംരക്ഷണ റാലിയും പൊതു സമ്മേളനവും നടത്തി. സ്ത്രീ സുരക്ഷ വാക്കുകളിലൊതുങ്ങുകയും ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ പോലും നിഷേധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കാലികപ്രസക്തമായ മുദ്രാവാക്യമുയര്‍ത്തി വനിതകള്‍ കരുത്തു തെളിയിച്ച് റാലി നടത്തിയത്. വിവിധ ജില്ലകളില്‍ നടന്ന റാലിയില്‍ സ്ത്രീകളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. തിരുവനന്തപുരത്ത് നടന്ന റാലിയും പൊതുസമ്മേളനവും സംസ്ഥാന പ്രസിഡണ്ട് പി എം ജസീല ഉദ്ഘാടനം ചെയ്തു.

സാമൂഹിക പ്രവര്‍ത്തക ശ്രീജാ നെയ്യാറ്റിന്‍കര, പിഇഐഡി സെല്‍ പ്രതിനിധി ഡോ. അനുജ, ആര്‍സിസി ഹെഡ് നഴ്‌സ് ജയ ടി എസ്, റിട്ട. പ്രിന്‍സിപ്പല്‍ ബീമാകണ്ണ്, ജില്ലാ പ്രസിഡന്റ് എ എഫ് റജീന, ജില്ലാ സെക്രട്ടറിമാരായ ആമിന, സഹ്ന, സജീല, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി സീനത്ത്, കാംപസ് ഫ്രണ്ട് വൈസ് പ്രസിഡന്റ് മുഹ്‌സിന സംസാരിച്ചു.

കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിലമേലില്‍ നടത്തിയ പരിപാടി ജില്ലാ പ്രസിഡന്റ് നൂര്‍ജഹാന്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക കലാസാംസ്‌കാരിക പ്രവര്‍ത്തക ഡോ. സോനിയാ മല്‍ഹാര്‍ വിശിഷ്ടാതിഥിയായിരുന്നു. ലേണിങ് മെമ്മറിയില്‍ പഠനവും പരിശീലനവും നല്‍കി ലോകോത്തര പ്രശസ്തി നേടിയ ശാന്തി സത്യന്‍, കവയിത്രി മുബീനാ റഫീഖ്, കാംപസ് ഫ്രണ്ട് സംസ്ഥാന സമിതിയംഗം ആയിഷാ ഹാദി, വാര്‍ഡ് മെംബര്‍ ശാലിനി, വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി തസ്‌നി, കാംപസ് ഫ്രണ്ട് പ്രതിനിധി അജ്മി, എന്‍ഡബ്ല്യുഎഫ് ചടയമംഗലം ഏരിയാ സെക്രട്ടറി സലീന, ഈസ്റ്റ് ജില്ലാ സെക്രട്ടറി സുമയ്യ തുടങ്ങിയവര്‍ സംബന്ധിച്ചു.

കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിട്ടിയില്‍ നടന്ന റാലിയും പൊതു സമ്മേളനവും എന്‍ഡബ്ല്യുഎഫ് സംസ്ഥാന സമിതിയംഗം കവിതാ നിസാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി പി ഫാത്തിമ അധ്യക്ഷത വഹിച്ചു. അഡ്വ. സിജി മോള്‍(കൂത്തുപറമ്പ് കോടതി), ഇരിട്ടി നഗരസഭാ കൗണ്‍സിലര്‍മാരായ യു കെ ഫാത്തിമ, പി സീനത്ത്, മുഴക്കുന്ന് ഗ്രാമപ്പഞ്ചായത്തംഗം ഷഫീനാ മുഹമ്മദ്, ജില്ലാ സെക്രട്ടറിമാരായ ആസിയാ നസീം, പി നാദിയ, എം കെ സലീല, വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി പി പി നദീറ, കാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റിയംഗം ഷെറിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാസര്‍കോട്ട് സംസ്ഥാന സെക്രട്ടറി ഷാഹിന ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫൗസിയ ടീച്ചര്‍ അധ്യക്ഷത വഹിച്ചു.

മലപ്പുറം ഈസ്റ്റ് ജില്ലാകമ്മിറ്റി നടത്തിയ പരിപാടി സംസ്ഥാന സമിതിയംഗം ബുഷ്‌റ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സീനാ ഫര്‍സാന അധ്യക്ഷത വഹിച്ചു. കേരളാ സംസ്ഥാന മൈനോറിറ്റി വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് കൗണ്‍സിലര്‍ ഹാജറ മുഖ്യപ്രഭാഷണം നടത്തി. കാംപസ് ഫ്രണ്ട് സംസ്ഥാന സമിതിയംഗം സനാ ജയ്ഫര്‍, വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് മഞ്ചേരി മണ്ഡലം പ്രസിഡന്റ് സാജിത, എസ്ഡിപി ഐ മണ്ഡലം പ്രസിഡന്റ് സുമയ്യ, മുജീബ, ജില്ലാ സെക്രട്ടറി ജമീല സംസാരിച്ചു.

കൊല്ലം വെസ്റ്റില്‍ വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് സുമയ്യ റഹീം, പത്തനംതിട്ടയില്‍ സുനീറ മുജീബ്, ആലപ്പുഴയില്‍ സംസ്ഥാന സമിതിയംഗം ഹനാന്‍, ഇടുക്കിയില്‍ എസ്ഡിപി ഐ സംസ്ഥാന സമിതിയംഗം എല്‍ നസീമ, കോട്ടയം വെസ്റ്റില്‍ സംസ്ഥാന സമിതിയംഗം മാജിദ, കോട്ടയം ഈസ്റ്റില്‍ ഡോ. ഇ ശ്രുതി, തൃശൂരില്‍ റൈഹാനത്ത് സുധീര്‍, പാലക്കാട്ട് സംസ്ഥാന സെക്രട്ടറി മുംതാസ്, മലപ്പുറം വെസ്റ്റില്‍ പി കെ റംല, മലപ്പുറം സൗത്തില്‍ എസ് ഫൗസിയാ കുഞ്ഞാപ്പു, മലപ്പുറം നോര്‍ത്തില്‍ നൂര്‍ജഹാന്‍, കോഴിക്കോട് സൗത്തില്‍ എസ് മൈമൂന, കോഴിക്കോട് നോര്‍ത്തില്‍ എന്‍ റജീന, വയനാട് എസ് വി ഷമീന തുടങ്ങിയവര്‍ മുഖ്യപ്രഭാഷണം നടത്തി.

Next Story

RELATED STORIES

Share it