Sub Lead

പാലത്തായി കേസ് ചൊവ്വാഴ്ചത്തേക്കു മാറ്റി

ജസ്റ്റിസ് വി അരുണ്‍ ഇന്ന് ഡിവിഷന്‍ ബഞ്ചിലായിരുന്നതിനാല്‍ എല്ലാ കേസുകളും മാറ്റിയ കൂട്ടത്തിലാണ് പാലത്തായി കേസ് പ്രതി കുനിയില്‍ പത്മരാജനെതിരായ ഹര്‍ജിയും മാറ്റിയത്.

പാലത്തായി കേസ് ചൊവ്വാഴ്ചത്തേക്കു മാറ്റി
X

കൊച്ചി: പാലത്തായി ബാലികാ പീഡനക്കേസില്‍ പ്രതിയായ ബിജെപി നേതാവിന്റെ ജാമ്യം റദ്ദക്കണമെന്ന ഹര്‍ജിയില്‍ വാദം ചൊവ്വാഴ്ചത്തേക്കുമാറ്റി. ജസ്റ്റിസ് വി അരുണ്‍ ഇന്ന് ഡിവിഷന്‍ ബഞ്ചിലായിരുന്നതിനാല്‍ എല്ലാ കേസുകളും മാറ്റിയ കൂട്ടത്തിലാണ് പാലത്തായി കേസ് പ്രതി കുനിയില്‍ പത്മരാജനെതിരായ ഹര്‍ജിയും മാറ്റിയത്.

നാലു ദിവസം മുന്‍പ് കേസ് ഹൈക്കോടതി പരിഗണിച്ചിരുന്നു. എതിര്‍ വാദത്തിന് കൂടുതല്‍ സമയം വേണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചിരുന്നില്ല. വെള്ളിയാഴ്ച വരെ സമയമനുവദിച്ച കോടതി പ്രതിഭാഗം എതിര്‍വാദമുന്നയിച്ചാലും ഇല്ലെങ്കിലും ഇന്ന് ആദ്യ കേസായി ഇരയുടെ മാതാവിന്റെ ഹര്‍ജി അന്തിമ വാദത്തിനായി പരിഗണിക്കുമെന്നാണ് അറിയിച്ചിരുന്നത്.



Next Story

RELATED STORIES

Share it