Sub Lead

യൂറോപ്പില്‍ കൊവിഡ് വ്യാപനം വീണ്ടും; നെതര്‍ലന്‍ഡ്‌സില്‍ ലോക്ഡൗണ്‍

യൂറോപ്പിന് പുറമെ ആസ്‌ട്രേലിയയിലും ചൈനയിലും ഡെല്‍റ്റ വകഭേദം വ്യാപിക്കുകയാണ്

യൂറോപ്പില്‍ കൊവിഡ് വ്യാപനം വീണ്ടും; നെതര്‍ലന്‍ഡ്‌സില്‍ ലോക്ഡൗണ്‍
X

ആംസ്റ്റര്‍ഡാം: കൊവിഡ് രോഗികളുടെ എണ്ണം ഏറിവരുന്ന സാഹചര്യത്തില്‍ നെതര്‍ലന്‍ഡ്‌സില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മൂന്നാഴ്ചത്തേക്കാണ്‌ രാജ്യത്ത് ലോക്ഡൗണ്‍. രാജ്യത്തെ 82 ശതമാനം ആളുകളും വാക്‌സിന്‍ സ്വീകരിച്ചിരുന്നു. ഇന്നലെ മാത്രം 16,364 പേര്‍ക്കാണ് നെതര്‍ലന്‍ഡ്‌സില്‍ രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20ന് 12,997 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായിരുന്നു ഇതിനുമുന്‍പത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്. കൊവിഡ് ഭീതി ഉയരുന്ന സാഹചര്യത്തില്‍ നെതര്‍ലന്‍ഡ്‌സ്-നോര്‍വേ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ കാണികളെ പ്രവേശിപ്പിക്കില്ല. നിലവില്‍, ലോകത്തെ പകുതിയിലേറെ കോവിഡ് രോഗികളും യൂറോപ്പിലാണ്. യൂറോപ്പിന് പുറമെ ആസ്‌ട്രേലിയയിലും ചൈനയിലും ഡെല്‍റ്റ വകഭേദം വ്യാപിക്കുകയാണ്.

Next Story

RELATED STORIES

Share it