Sub Lead

കണ്ണൂര്‍ ഇരിട്ടിയില്‍ ഒഴുക്കില്‍പ്പെട്ട രണ്ടാമത്തെ വിദ്യാര്‍ഥിനിയുടെ മൃതദേഹവും കണ്ടെത്തി

കണ്ണൂര്‍ ഇരിട്ടിയില്‍ ഒഴുക്കില്‍പ്പെട്ട രണ്ടാമത്തെ വിദ്യാര്‍ഥിനിയുടെ മൃതദേഹവും കണ്ടെത്തി
X

ഇരിട്ടി(കണ്ണൂര്‍): സുഹൃത്തിന്റെ വീട്ടില്‍ വിരുന്നിനെത്തി പുഴയില്‍ ഒഴുക്കില്‍പ്പെട്ട കാണാതായെ രണ്ടാമത്തെ വിദ്യാര്‍ഥിനിയുടെ മൃതദേഹവും കണ്ടെത്തി. ഇരിക്കൂര്‍ സിബ്ഗ കോളേജ് വിദ്യാര്‍ഥിനി ചക്കരക്കല്‍ നാലാംപീടികയിലെ ശ്രീലക്ഷ്മി ഹൗസില്‍ സൂര്യ(23)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. എടയന്നൂര്‍ തെരു ഹഫ്‌സത്ത് മന്‍സിലില്‍ ഷഹര്‍ബാന(28)യുടെ മൃതദേഹം രാവിലെ കണ്ടെത്തിയിരുന്നു. അപകടത്തില്‍പ്പെട്ട സ്ഥലത്തിനു സമീപം തന്നെയാണ് സൂര്യയുടെ മൃതദേഹം കണ്ടെത്തിയത്. പടിയൂര്‍ പൂവം പുഴയിലാണ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് ഇവരെ കാണാതായത്. പഴശ്ശി ജലസംഭരണിയുടെ പടിയൂര്‍ പൂവംകടവിലാണ് വിദ്യാര്‍ഥിനികളെ കാണാതായത്. ജില്ലയിലെ എല്ലാ അഗ്‌നിരക്ഷാസേനാ വിഭാഗങ്ങളില്‍നിന്നുള്ള സ്‌കൂബാ സംഘത്തിന്റെയും മേഖലയില്‍നിന്നുള്ള മുങ്ങല്‍ വിദഗ്ധ സംഘത്തിന്റെയും നേതൃത്വത്തില്‍ സംഭരണിയിലെ മൂന്ന് കിലോമീറ്ററോളം വരുന്ന ഭാഗങ്ങളില്‍ വ്യാപക തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരിക്കൂര്‍ സിബ്ഗ കോളജിലെ അവസാന വര്‍ഷ ബിഎ സൈക്കോളജി ബിരുദ വിദ്യാര്‍ഥികളാണ് ഇരുവരും. സഹപാഠി പടിയൂരിലെ ജസീനയുടെ വീട്ടിലെത്തിയ ഇവര്‍ പുഴയില്‍ ഇറങ്ങിയപ്പോഴാണ് ഒഴുക്കില്‍പ്പെട്ടത്.

Next Story

RELATED STORIES

Share it