Sub Lead

ലോകയുക്തയുടെ അധികാരം കവരാന്‍ പുതിയ നിയമ ഭേദഗതിയുമായി സസ്ഥാന സര്‍ക്കാര്‍

മുഖ്യമന്ത്രിക്കും മന്ത്രി ആര്‍ ബിന്ദുവിനും എതിരായ പരാതി ലോകയുക്തയില്‍ നിലനില്‍ക്കേയാണ് സര്‍ക്കാരിന്റെ ഈ നീക്കം

ലോകയുക്തയുടെ അധികാരം കവരാന്‍ പുതിയ നിയമ ഭേദഗതിയുമായി സസ്ഥാന സര്‍ക്കാര്‍
X

തിരുവനന്തപുരം : ലോകായുക്തയുടെ അധികാരം കവരും വിധത്തില്‍ നിയമ നിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ നീക്കം. ലോകയുക്ത വിധി സര്‍ക്കാരിന് തള്ളാന്‍ അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി.

മുഖ്യമന്ത്രിക്കും മന്ത്രി ആര്‍ ബിന്ദു വിനും എതിരായ പരാതി ലോകയുക്തയില്‍ നിലനില്‍ക്കേയാണ് സര്‍ക്കാരിന്റെ ഈ നീക്കം.ഓര്‍ഡിനന്‍സ് ഇപ്പോള്‍ ഗവര്‍ണറുടെ പരിഗണനയില്‍ ആണ്. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിച്ചാല്‍ ലോകായുക്ത പിന്നെ പേരിന് വേണ്ടി മാത്രമാകും.

ലോകായുക്തക്ക് സ്വയം അഴിമതി കേസുകള്‍ക്ക് വിധി കല്പിക്കാനുള്ള അധികാരം ഇത് വഴി എടുത്ത് കളയുകയാണ്. ശിപാര്‍ശ ചെയ്യാനുള്ള അധികാരം മാത്രമേ ലോകായുക്തക്ക് ഉണ്ടാവുകയുള്ളൂ.അങ്ങനെ ശിപാര്‍ശ ചെയ്താല്‍ മൂന്ന് മാസത്തിനകം മുഖ്യമന്ത്രിയോ ബന്ധപ്പെട്ട അധികാരികളോ വീണ്ടും ഹിയര്‍ ചെയ്ത് തീരുമാനിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുകയാണ്. ഇതിലൂടെ ലോകായുക്തക്ക് ഇനിമുതല്‍ അഴിമതി ആരോപണങ്ങളില്‍ തീരുമാനം എടുക്കാന്‍ സാധിക്കാത്ത അവസ്ഥ വന്നു ചേരും.

ദുരിതാശ്വാസ നിധി തുക വക മാറ്റി എന്ന പരാതി ആണ് മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്തയില്‍ ഉള്ളത്.കണ്ണൂര്‍ വിസിയായി ഡോ ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കണമെന്ന് ശിപാര്‍ശ ചെയ്ത് മന്ത്രി ആര്‍ ബിന്ദു ഗവര്‍ണര്‍ക്ക് കത്തയച്ചതിനു പിന്നാലെയാണ് മന്ത്രി ബിന്ദുവിനെതിരെ ലോകായുക്തയില്‍ കേസ് വന്നത്.

ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കെ ടി ജലീലില്‍ അധികാര ദുര്‍വിനിയോഗത്തിലൂടെ ബന്ധുനിയമനം നടത്തയതിലും ലോകായുക്ത വിധി ഉണ്ടായിരുന്നു.വിധിയെ തുടര്‍ന്ന് മന്ത്രി രാജിവച്ചു. ലോകായുക്ത വിധിക്കെതിരെ കെ ടി ജലീല്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടപെടാന്‍ കോടതി തയാറായില്ല. മന്ത്രിയുടെ രാജിയിലേക്ക് നയിച്ച ഉത്തരവുകള്‍ പുറപ്പെടുവിച്ച ലോകായുക്തക്കെതിരേയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്.

സര്‍ക്കാരിനെതിരേ നിലവില്‍ ലോകായുക്തയില്‍ നില്‍ക്കുന്ന ചില കേസുകള്‍ ശക്തമാണെന്ന് മുന്‍കൂട്ടിക്കണ്ട് കൊണ്ടുവരുന്നതാണ് നിയമഭേദഗതിയെന്ന് വിമര്‍ശനമുണ്ട്. അഴിമതി തെളിഞ്ഞാലും സര്‍ക്കാരിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ചായിരിക്കും വിധി നടത്തിപ്പ് എന്നത് ലോകായുക്തയെ നോക്കുകുത്തിയാക്കും.

Next Story

RELATED STORIES

Share it