Sub Lead

താമരശേരി ചുരത്തില്‍ കടുവയെ കണ്ടതായി യാത്രക്കാര്‍

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് കാംപ് ചെയ്യുന്നുണ്ട്.

താമരശേരി ചുരത്തില്‍ കടുവയെ കണ്ടതായി യാത്രക്കാര്‍
X

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ കടുവയെ കണ്ടെന്ന് യാത്രക്കാര്‍. ഇന്നലെ രാത്രി 7.15ഓടെ ചുരത്തിലെ 8, 9 വളവുകള്‍ക്കിടയിലാണ് സംഭവം. വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുന്നതിനിടെ തന്റെ കാറിന് മുന്നിലെ വാഹനത്തിലേക്ക് കടുവ ചാടിയെന്ന് ജിം മാത്യു എന്ന യാത്രക്കാരനാണ് പോലിസിനെയും വനംവകുപ്പിനെയും അറിയിച്ചത്. ജിം മാത്യുവിന്റെ കാറിനു മുമ്പില്‍ യാത്ര ചെയ്ത ബൈക്ക് യാത്രികന്‍ കടുവയെ കണ്ട ഉടനെ വാഹനം വേഗം കൂട്ടി രക്ഷപ്പെട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് കാംപ് ചെയ്യുന്നുണ്ട്.

Next Story

RELATED STORIES

Share it