Sub Lead

ലീന മണിമേഖലക്ക് വധഭീഷണി; സംഘ്പരിവാര്‍ വനിത നേതാവ് അറസ്റ്റില്‍

'ഷഷ്ടിസേന ഹിന്ദു മക്കള്‍ ഇയക്കം' എന്ന തീവ്ര വലത് സംഘടനയുടെ പ്രസിഡന്റ് 'അതിരടി'(മിന്നല്‍) സരസ്വതി (46) ആണ് അറസ്റ്റിലായത്.

ലീന മണിമേഖലക്ക് വധഭീഷണി; സംഘ്പരിവാര്‍ വനിത നേതാവ് അറസ്റ്റില്‍
X

ചെന്നൈ: പുകവലിക്കുന്ന കാളീദേവിയുടെ പോസ്റ്ററുമായി ഇറങ്ങിയ 'കാളി' ഡോക്യുമെന്ററിയുടെ സംവിധായിക ലീന മണിമേഖലക്കെതിരെ വധഭീഷണി മുഴക്കിയ സംഘ്പരിവാര്‍ വനിത നേതാവ് അറസ്റ്റില്‍. 'ഷഷ്ടിസേന ഹിന്ദു മക്കള്‍ ഇയക്കം' എന്ന തീവ്ര വലത് സംഘടനയുടെ പ്രസിഡന്റ് 'അതിരടി'(മിന്നല്‍) സരസ്വതി (46) ആണ് അറസ്റ്റിലായത്.

ലീനയെ അധിക്ഷേപിച്ച് പുറത്തിറക്കിയ വീഡിയോയിലാണ് സരസ്വതി വധഭീഷണി മുഴക്കിയത്. സംഭവം വിവാദമായതിനു പിന്നാലെ ഇവരെ സംഘടനാ പദവിയില്‍നിന്നു പുറത്താക്കിയിരുന്നു. തൊട്ടു പിന്നാലെയാണ് പോലിസ് ഇവരെ അറസ്റ്റ് ചെയ്തത്.

ഈയിടെ പുറത്തിറങ്ങിയ കാളിയുടെ ആദ്യ പോസ്റ്ററാണ് പ്രതിഷേധത്തിന് തിരികൊളുത്തിയത്. പോസ്റ്ററില്‍ ഹിന്ദു ദേവതയായ കാളിയുടെ വേഷം ധരിച്ച് പുകവലിക്കുന്ന ഒരു സ്ത്രീ എല്‍ജിബിടിക്യൂ സമൂഹത്തിന്റെ പതാകയുമായി നില്‍ക്കുന്നതാണ് ചിത്രീകരിച്ചിരുന്നത്.

മതവികാരം വ്രണപ്പെടുത്തിയതായും ലീന മണിമേഖലയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സംഘ്പരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുകയും യുപി, ഡല്‍ഹി ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പോലിസ് കേസെടുക്കുകയുമുണ്ടായി. ഇതിനിടയിലാണ് സരസ്വതി ചൊവ്വാഴ്ച വിഡിയോ പുറത്തിറക്കിയത്.

Next Story

RELATED STORIES

Share it