Sub Lead

പാലക്കാട് ട്രെയ്ന്‍ തട്ടി 13 പശുക്കള്‍ ചത്തു

മുതലമട: മീങ്കര ഡാമിനു സമീപത്തെ നാവിളിന്‍ തോട്ടില്‍ ട്രെയ്ന്‍ തട്ടി 13 പശുക്കള്‍ ചത്തു. ചെന്നൈയില്‍ നിന്നു പാലക്കാട്ടേയ്ക്കു വരികയായിരുന്ന ചെന്നൈ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ ഇന്നുരാവിലെ 8.30ഓടെയാണ് പശുക്കളെ ഇടിച്ചു തെറിപ്പിച്ചത്. ട്രെയിന്‍ വരുന്നതു കണ്ട് മാറാന്‍ കഴിയാത്ത വിധം ഇരുഭാഗത്തും വലിയ താഴ്ചയുള്ള ഭാഗത്താണ് അപകടം നടന്നത്. ലോക്കോ പൈലറ്റ് വിവരം നല്‍കിയതനുസരിച്ച് സ്ഥലത്തെത്തിയ ആര്‍പിഎഫ് സംഘമെത്തി പാത ട്രെയിന്‍ കടന്നു പോകാവുന്ന നിലയിലാക്കി. മീനാക്ഷിപുരം സ്‌റ്റേഷനില്‍ നിന്നും ഇന്‍സ്‌പെക്ടര്‍ കെ.ശശിധരന്റെ നേതൃത്വത്തില്‍ സ്ഥലത്തിയ പോലീസ് മറ്റു നടപടികള്‍ സ്വീകരിച്ചു. പശുക്കളുടെ ഉടമകളില്‍ ഒരാള്‍ വിവരമറിഞ്ഞ് ബോധം കെട്ടുവീണു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it