Sub Lead

വിവാഹത്തിനു പോയി മടങ്ങിയ മാതാവും മകളും ട്രെയിനിടിച്ച് മരിച്ചു

വിവാഹത്തിനു പോയി മടങ്ങിയ മാതാവും മകളും ട്രെയിനിടിച്ച് മരിച്ചു
X

കോഴിക്കോട്: വിവാഹ ചടങ്ങില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മാതാവും മകളും ട്രെയിന്‍ തട്ടി മരിച്ചു.

പാളം മുറിച്ചുകടക്കുന്നതിനിടെയുണ്ടായ അപകടത്തിൽ പന്തീരങ്കാവ് മാത്തറ സ്വദേശിനി നസീമ (36), മകൾ ഫാത്തിമ നിയ (15) എന്നിവരാണ് മരിച്ചത്. ഇരുവരും വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഇന്ന് വൈകിട്ട് അഞ്ചിനാണ് സംഭവം. കൊച്ചുവേളി–ചണ്ഡീഗഡ് സമ്പർക് ക്രാന്തി ട്രെയിനാണ് ഇടിച്ചത്.

നസീമ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഫാത്തിമ നിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നിസാറാണ് നസീമയുടെ ഭർത്താവ്.

Next Story

RELATED STORIES

Share it