Sub Lead

ട്രെയിന്‍ യാത്രക്കാരന് പോലിസുകാരന്റെ ക്രൂര മര്‍ദ്ദനം; സ്‌പെഷല്‍ ബ്രാഞ്ച് എസിപി അന്വേഷിക്കും

ഇപ്പോള്‍ പുറത്തുവന്ന ദൃശ്യങ്ങള്‍ പ്രകാരം അച്ചടക്ക നടപടിയെടുക്കണമെങ്കില്‍ അതിന്റെ അധികാരപരിധി ഏതാണെന്ന് തീരുമാനിക്കണം. സംഭവത്തില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്നും പരിശോധിക്കണം. ഇതിനായി സ്‌പെഷല്‍ ബ്രാഞ്ച് എസിപിയെ ചുമതലപ്പെടുത്തി. സര്‍ക്കാര്‍ റെയില്‍വേ പോലിസിലും സമാന്തരമായി അന്വേഷണം നടക്കുകയാണെന്ന് കമീഷണര്‍ വ്യക്തമാക്കി.

ട്രെയിന്‍ യാത്രക്കാരന് പോലിസുകാരന്റെ ക്രൂര മര്‍ദ്ദനം; സ്‌പെഷല്‍ ബ്രാഞ്ച് എസിപി അന്വേഷിക്കും
X

കണ്ണൂര്‍: മാവേലി എക്‌സ്പ്രസില്‍ യാത്രക്കാരനെ പോലിസ് ക്രൂരമായി മര്‍ദിച്ച സംഭവം പരിശോധിക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ച് എസിപിയെ ചുമതലപ്പെടുത്തിയതായി കണ്ണൂര്‍ സിറ്റി പോലിസ് കമീഷണര്‍ ആര്‍ ഇളങ്കോ.

കേരള പോലിസില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ പോകുന്ന ഉദ്യോഗസ്ഥരാണ് സര്‍ക്കാര്‍ റെയില്‍വേ പോലിസില്‍ ജോലിചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ചൈത്ര തെരേസ ജോണാണ് റെയില്‍വേ പോലിസ് എസ്പി. യാത്രക്കാരുടെ സംരക്ഷണം കേരള റെയില്‍വേ പോലിസിനും റെയില്‍വേയുടെ വസ്തുക്കളുടെ സംരക്ഷണം കേന്ദ്ര റെയില്‍ സുരക്ഷാ സേനക്കുമാണ്.

ഇപ്പോള്‍ പുറത്തുവന്ന ദൃശ്യങ്ങള്‍ പ്രകാരം അച്ചടക്ക നടപടിയെടുക്കണമെങ്കില്‍ അതിന്റെ അധികാരപരിധി ഏതാണെന്ന് തീരുമാനിക്കണം. സംഭവത്തില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്നും പരിശോധിക്കണം. ഇതിനായി സ്‌പെഷല്‍ ബ്രാഞ്ച് എസിപിയെ ചുമതലപ്പെടുത്തി. സര്‍ക്കാര്‍ റെയില്‍വേ പോലിസിലും സമാന്തരമായി അന്വേഷണം നടക്കുകയാണെന്ന് കമീഷണര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം രാത്രിയാണ് മാവേലി എക്‌സ്പപ്രസില്‍ വെച്ച് കേരള റെയില്‍വേ പോലിസ് എഎസ്‌ഐ യാത്രക്കാരനെ മര്‍ദ്ദിച്ചത്. കൃത്യമായ ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്രചെയ്തുവെന്ന കുറ്റത്തിനാണ് യാത്രക്കാരനെ പോലിസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ടിക്കറ്റ് പരിശോധിക്കേണ്ടത് ടിടിഇ ആണെന്നിരിക്കെയാണ് പോലിസുകാരന്‍ ടിക്കറ്റ് ചോദിച്ചെത്തി സ്ലീപ്പര്‍ കമ്പാര്‍ട്ട്‌മെന്റിലിരിക്കുകയായിരുന്ന യാത്രക്കാരനെ മര്‍ദ്ദിച്ചത്. സ്ലീപ്പര്‍ ടിക്കറ്റില്ലെന്ന് യാത്രക്കാരന്‍ അറിയിച്ചതിനു പിന്നാലെ മുഖത്തടിക്കുകയും വലിച്ചിഴച്ച് കൊണ്ടുപോയി നെഞ്ചില്‍ ചവിട്ടുകയുമായിരുന്നു.

ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തിയ മര്‍ദ്ദന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലിസ് ഉദ്യോഗസ്ഥനെതിരേ കടുത്ത രോഷമുയര്‍ന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it