Sub Lead

ഒഡീഷയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ചു; 50 പേര്‍ മരിച്ചു; 175 ലധികം പേര്‍ക്ക് പരിക്ക്

12864 ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസാണ് രണ്ടാമത് പാളം തെറ്റിയ തീവണ്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒഡീഷയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ചു; 50 പേര്‍ മരിച്ചു; 175 ലധികം പേര്‍ക്ക് പരിക്ക്
X
ഭൂവനേശ്വര്‍: ഒഡീഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 50 ലധികം പേര്‍ മരിച്ചു. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 175ലധികം പേര്‍ക്ക് പരിക്കേറ്റു. ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്നു കോറോമാണ്ടല്‍ എക്സ്പ്രസും (12841) ചരക്ക് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. ഇതേസ്ഥലത്തുതന്നെ മറ്റൊരുതീവണ്ടിയും അപകടത്തില്‍പ്പെട്ടിട്ടുണ്ട്. കൂട്ടിയിടിച്ചും പാളംതെറ്റിയും മറിഞ്ഞ കോച്ചുകള്‍ക്കുള്ളില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാത്രി ഏഴിനാണ് അപകടം നടന്നതെന്നാണ് വിവരം. കോറോമാണ്ടല്‍ എക്സ്പ്രസിന്റെ നിരവധി ബോഗികള്‍ പാളം തെറ്റി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 12864 ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസാണ് രണ്ടാമത് പാളം തെറ്റിയ തീവണ്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.





Next Story

RELATED STORIES

Share it