- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃപ്പൂണിത്തുറ സ്‌ഫോടനം: കരാറുകാരന്റെ ഗോഡൗണില്‍ റെയ്ഡ്; അമ്പല കമ്മിറ്റിക്കാര്‍ കസ്റ്റഡിയില്‍
കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രോല്‍സവം വെടിക്കെട്ടിനു കൊണ്ടുവന്ന പടക്കങ്ങള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തിന് പിന്നാലെ കരാറുകാരന്റെ ഗോഡൗണില്‍ റെയ്ഡ്. ശാസ്തവട്ടം സ്വദേശി ആദര്‍ശന്റെ ഗോഡൗണില്‍ പോത്തന്‍കോട് പോലിസാണ് പരിശോധന നടന്നത്. ശാസ്തവട്ടം മടവൂര്‍പാറയിലെ ഗോഡൗണില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടികൂടി. ആദര്‍ശ് വാടകയ്‌ക്കെടുത്ത കാട്ടായികോണത്തെ മറ്റൊരു വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്‌ഫോടക വസ്തുശേഖരം കണ്ടെത്തി. അതിനിടെ, സംഭവത്തില്‍ പുതിയകാവ് അമ്പലകമ്മിറ്റി ഭാരവാഹികളായ നാലു പേരെ കസ്റ്റഡിയിലെടുത്തു. മനപൂര്‍വമല്ലാത്ത നരഹത്യാ വകുപ്പ് ചുമത്തിയാണ് പോലിസ് കേസെടുത്തിരിക്കുന്നത്. അമ്പലകമ്മിറ്റിയിലെ മറ്റ് ഭാരവാഹികള്‍ ഒളിവിലാണ്. സ്‌ഫോടനം നടന്നയുടന്‍ ഗോഡൗല്‍ണില്‍ നിന്നു സാധനങ്ങള്‍ മാറ്റിയിരുന്നതായും പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്.
സംഭവത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പോലിസ് കേസെടുത്തു. പുതിയകാവ് ക്ഷേത്രോല്‍സവത്തിന്റെ നടത്തിപ്പുകാരായ വടക്കുംപുറം, തെക്കുംപുറം കരയോഗത്തിലെയും അമ്പല കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെയാണ് പോലിസ് കേസെടുത്തത്. പുതിയകാവ് ക്ഷേത്രോല്‍സവത്തിന് വെടിക്കെട്ട് നടത്തുന്നതിന് അമ്പലക്കമ്മിറ്റിക്ക് അനുമതി നല്‍കിയിരുന്നില്ലെന്നും അനധികൃതമായാണ് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതെന്നും പോലിസ് വ്യക്തമാക്കി. മാത്രമല്ല, വെടിക്കെട്ട് നടത്തരുതെന്ന് അമ്പല കമ്മിറ്റിക്കും പടക്ക കരാറുകാര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.
സ്‌ഫോടനത്തില്‍ ഒരാള്‍ മരണപ്പെടുകയും നാലുപേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. വിഷ്ണു എന്നയാളാണ് മരിച്ചത്. 16 പേര്‍ക്ക് പരിക്കേറ്റതില്‍ നാലുപേരുടെ നില ഗുരുതരമാണ്. ഇവരെ തൃപ്പൂണിത്തറ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. ഇവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്ന് രാവിലെ 10.30ഓടെയാണ് പാലക്കാട്ട് നിന്നു തെക്കുംഭാഗത്തെ പടക്ക സംഭരണശാലയിലേക്ക് കൊണ്ടുവന്ന സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചത്. ഉഗ്ര സ്‌ഫോടനത്തില്‍ സമീപത്തെ 45 ഓളം വീടുകള്‍ക്കും കേടുപാട് സംഭവിച്ചു.
RELATED STORIES
എ പി അസ്ലം ഹോളി ഖുര്‍ആന്‍ അവാര്‍ഡ് വിതരണവും ഖുര്‍ആന്‍ സമ്മേളനവും
22 Dec 2024 3:15 PM GMT2019ലെ പ്രളയം: ദുരിതാശ്വാസ തുക തിരിച്ചുനല്‍കാന്‍ നോട്ടീസ്;...
22 Dec 2024 2:43 AM GMTതാനൂര്‍ ബോട്ട് ദുരന്തം: ഇരകളെ സര്‍ക്കാര്‍ വഞ്ചിച്ചു: വെല്‍ഫെയര്‍...
21 Dec 2024 9:51 AM GMTഅംബേദ്കര്‍ അവഹേളനം: അമിത്ഷായെ പുറത്താക്കുക; എസ്ഡിപിഐ പ്രതിഷേധിച്ചു
20 Dec 2024 2:47 PM GMTഅന്‍വര്‍ പഴഞ്ഞി എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ്
19 Dec 2024 2:09 PM GMTമുടിവെട്ടാനായി വീട്ടില്‍ നിന്നിറങ്ങി; കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം...
18 Dec 2024 11:14 AM GMT