Sub Lead

കമലാ ഹാരിസും ജോ ബൈഡനും ഹിന്ദുക്കളെ അവഗണിച്ചു: ഡോണള്‍ഡ് ട്രംപ്

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയിലെ നരേന്ദ്ര മോദി സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ട്രംപ് പറഞ്ഞു.

കമലാ ഹാരിസും ജോ ബൈഡനും ഹിന്ദുക്കളെ അവഗണിച്ചു: ഡോണള്‍ഡ് ട്രംപ്
X

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമലാ ഹാരിസും അമേരിക്കയിലെ ഹിന്ദുക്കളെ അവഗണിച്ചെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയിലെ നരേന്ദ്ര മോദി സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ട്രംപ് പറഞ്ഞു.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഹിന്ദുക്കള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിക്കും. ബംഗ്ലാദേശില്‍ അരാജകത്വം തുടരുകയാണ്. അതിലും ഇടപെടും. 'ബംഗ്ലാദേശില്‍ ജനക്കൂട്ടം ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്ന ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒപ്പമാണ് ഞാന്‍' ട്രംപ് പറഞ്ഞു.

തീവ്ര ഇടതുപക്ഷത്തിന്റെ മതവിരുദ്ധ അജണ്ടയ്‌ക്കെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഹിന്ദുക്കള്‍ക്കും ട്രംപ് ദീപാവലി ആശംസകള്‍ നേര്‍ന്നു.

Next Story

RELATED STORIES

Share it