Sub Lead

കരിപ്പൂര്‍ വിമാനത്താവളത്തില്‍ കോടികള്‍ വിലവരുന്ന സ്വര്‍ണ മിശ്രിതവുമായി രണ്ട് പേര്‍ പിടിയില്‍

ദുബയില്‍ നിന്ന് 56702 പൈസ് ജെറ്റ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സ്വര്‍ണ മിശ്രിതം പിടികൂടിയത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ കോടികള്‍ വിലവരുന്ന സ്വര്‍ണ മിശ്രിതവുമായി രണ്ട് പേര്‍ പിടിയില്‍
X

കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കോടിയോളം രൂപ വിലവരുന്ന 2.6 കിലോഗ്രാം സ്വര്‍ണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ദുബയില്‍ നിന്ന് 56702 പൈസ് ജെറ്റ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സ്വര്‍ണ മിശ്രിതം പിടികൂടിയത്.

മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ അബ്ദുല്‍ ബാസിത്തി(22)ല്‍ നിന്ന് 1475 ഗ്രാം സ്വര്‍ണമിശ്രിതവും കോഴിക്കോട് ഉണ്ണികുളം സ്വദേശി ഫാസിനി(19)ല്‍ നിന്ന് 1157 ഗ്രാം സ്വര്‍ണ മിശ്രിതവും പിടികൂടി. മിശ്രിതം ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇരുവരും കസ്റ്റംസിന്റെ പിടിയിലായത്. അബ്ദുല്‍ ബാസിത് ശരീരത്തിനുള്ളില്‍ സ്വകാര്യ ഭാഗത്തും ഫാസിന്‍ ധരിച്ചിരുന്ന സോക്‌സിനുള്ളിലും ആണ് സ്വര്‍ണ മിശ്രിതം ഒളിപ്പിച്ചിരുന്നത്.

കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.വി.രാജന്റെ നിര്‍ദ്ദേശ പ്രകാരം സൂപ്രണ്ട്മാരായ പ്രവീണ്‍ കുമാര്‍ കെ.കെ. പ്രകാശ് എം ഇന്‍സ്‌പെക്ടര്‍മാരായ പ്രതിഷ്.എം, മുഹമ്മദ് ഫൈസല്‍ ഇ, ഹെഡ് ഹവില്‍ദാര്‍മാരായ ഇ.വി. മോഹനന്‍, എം. സന്തോഷ് കുമാര്‍, എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണ്ണം പിടികൂടിയത്.

Next Story

RELATED STORIES

Share it