Sub Lead

പ്രവൃത്തി ദിനങ്ങള്‍ നാലരദിവസമായി നിജപ്പെടുത്തിയ യുഎഇ തീരുമാനം: പ്രവാസികള്‍ക്ക് പ്രതീക്ഷ

പടിഞ്ഞാറന്‍ കേന്ദ്രീകൃത ആഗോള തൊഴില്‍ ക്രമത്തില്‍ നിന്നു വ്യത്യസ്തമായാണ് പ്രവൃത്തിദിവസം അഞ്ചില്‍നിന്നും നാലരദിവസമാക്കി കുറയ്ക്കുന്നത്. സ്വകാര്യ മേഖലയിലും പുതിയ സമയക്രമം നടപ്പാക്കണമെന്നു യുഎഇ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്

പ്രവൃത്തി ദിനങ്ങള്‍ നാലരദിവസമായി നിജപ്പെടുത്തിയ യുഎഇ തീരുമാനം: പ്രവാസികള്‍ക്ക് പ്രതീക്ഷ
X

ദുബെയ്: പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവൃത്തി ദിനങ്ങള്‍ നാലരദിവസമായി നിജപ്പെടുത്തിയ യുഎഇ ഭരണകൂടത്തിന്റെ തീരുമാനത്തിന് ആഗോളതലത്തില്‍ വന്‍ സ്വീകാര്യതലഭിച്ചതോടൊപ്പം പ്രവാസികള്ഡക്ക് പ്രതീക്ഷ നല്‍കുന്നു. പടിഞ്ഞാറന്‍ കേന്ദ്രീകൃത ആഗോള തൊഴില്‍ ക്രമത്തില്‍ നിന്നു വ്യത്യസ്തമായി ഇതാദ്യമായാണ് ഒരു രാജ്യം പ്രവൃത്തിദിവസം അഞ്ചില്‍നിന്നും നാലരദിവസമാക്കി കുറയ്ക്കുന്ന തീരുമാനമെടുത്തിരിക്കുന്നത്. സ്വകാര്യ മേഖലയിലും പുതിയ സമയക്രമം നടപ്പാക്കണമെന്നു യുഎഇ അധികൃതര്‍ തൊഴിലുടമകളോട് നിര്‍ദേശിച്ചിട്ടുണ്ട്. സ്വകാര്യമേഖലയില്‍ തൊഴിലെടുക്കുന്ന മലയാളികളടക്കമുള്ള വിദേശികള്‍ക്കാണ് ഈ തീരുമാനം ഏറെ ഗുണം ചെയ്യുക. വെള്ളിയാഴ്ച ഉച്ചമുതല്‍ തിങ്കളാഴ്ച പ്രഭാതം വരേ അവധിലഭിക്കുന്ന തരത്തില്‍ തൊഴില്‍ സമയക്രമം ക്രമപ്പെടുത്തുന്നത് ഇവര്‍ക്ക് ആശാസമാകും. പ്രവാസികള്‍ക്ക് പരസ്പരം കാണാനും കൂടിയാടാനും സൗകര്യം ലഭിക്കുമെന്നതിനാല്‍ മലയാളികളടക്കം ആഹഌദത്തിലാണ്.തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ വൈകീട്ട് 3.30 വരെ എട്ടു മണിക്കൂറായിരിക്കും പ്രവൃത്തിസമയം. വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12 വരെയും. വെള്ളിയാഴ്ച ഉച്ച മുതല്‍ ശനിയും ഞായറുമടക്കം രണ്ടര ദിവസമായിരിക്കും വാരാന്ത്യ അവധി.


ഇതാദ്യമായി ആഗോള തൊഴില്‍ക്രമത്തിനനുസരിച്ച് വാരാന്ത്യ അവധിദിനം പുനക്രമീകരിക്കുന്നത്. മൊത്തം 36 മണിക്കൂറായിരിക്കും ഇനിമുതല്‍ യുഎഇയിലെ പ്രതിവാര പ്രവൃത്തിസമയം. നേരത്തെ സ്വീഡനും തൊഴില്‍സമയം കുറച്ചിരുന്നു. എന്നാല്‍, ഇത് 40 മണിക്കൂറായിരുന്നു. പ്രവൃത്തിസമയം വെട്ടിക്കുറച്ചും വാരാന്ത്യ അവധി സമയം കൂട്ടിയും തൊഴിലാളിക്ഷേമവും ആരോഗ്യവും ഉറപ്പിക്കുകയും അതുവഴി പ്രവര്‍ത്തനക്ഷമത കൂട്ടുകയുമാണ് ലക്ഷ്യമിടുന്നതെന്നാണ് യുഎഇ വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്. പുതിയ വാരാന്ത്യ അവധിയും പുതുക്കിയ പ്രവൃത്തി സമയവും രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളും പിന്തുടരണമെന്ന് യുഎഇ തൊഴില്‍മന്ത്രി അബ്ദുറഹ്മാന്‍ അബ്ദുല്‍ മന്നാന്‍ അറിയിച്ചിട്ടുണ്ട്. അവധിയുടെ പ്രയോജനം സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും കുടുംബത്തിനും ലഭിക്കണമെന്നും തൊഴില്‍മന്ത്രി പറഞ്ഞു. അബൂദബിയിലെ സ്വകാര്യ സ്‌കൂളുകളും പുതിയ സമയക്രമത്തിലേക്ക് മാറുമെന്ന് അറിയിച്ചിട്ടുണ്ട്. വിവാഹ നിയമത്തിലും വ്യക്തി നിയമങ്ങളിലും തൊഴില്‍ നിയമങ്ങളിലുമെല്ലാം കാതലായമാറ്റങ്ങളാണ് യുഎഇ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

Next Story

RELATED STORIES

Share it