Sub Lead

കിടങ്ങൂര്‍ പഞ്ചായത്തില്‍ യുഡിഎഫ്-ബിജെപി സഖ്യം; ഇടതുപക്ഷത്തിന് ഭരണം നഷ്ടമായി

കിടങ്ങൂര്‍ പഞ്ചായത്തില്‍ യുഡിഎഫ്-ബിജെപി സഖ്യം; ഇടതുപക്ഷത്തിന് ഭരണം നഷ്ടമായി
X

കോട്ടയം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി മണ്ഡലത്തിനു സമീപത്തെ കിടങ്ങൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫ്-ബിജെപി സഖ്യം. ബിജെപി അംഗങ്ങളെല്ലാം യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തതോടെ ഇടതുപക്ഷത്തിന് പഞ്ചായത്ത് ഭരണം നഷ്ടമായി. കിടങ്ങൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ആകെ 15 അംഗങ്ങളാണള്ളത്. ഇതില്‍ ഏഴ് അംഗങ്ങള്‍ ഇടതുമുന്നണിക്കും ബിജെപിക്ക് അഞ്ചും യുഡിഎഫിന് മൂന്ന് അംഗങ്ങളുമാണുള്ളത്. കോണ്‍ഗ്രസിന് അംഗങ്ങളില്ല. എല്‍ഡിഎഫ ധാരണപ്രകാരം കേരള കോണ്‍ഗ്രസ് പ്രതിനിധിയായ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. സിപിഎമ്മിലെ ഇ എസ് വിനു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായും യുഡിഎഫില്‍ നിന്നു തോമസ് മാളിയേക്കലുമാണ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥിയായ തോമസിന് ബിജെപി അംഗങ്ങളായ അഞ്ചുപേരും വോട്ട് നല്‍കിയതോടെയാണ് ഇടതുമുന്നണിക്ക് ഭരണം നഷ്ടപ്പെട്ടത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സമീപസ്ഥലത്തുതന്നെയുണ്ടായ യുഡിഎഫ്-ബിജെപി സഖ്യം തിരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം ചര്‍ച്ചയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Next Story

RELATED STORIES

Share it