Sub Lead

ഇടതുപക്ഷത്തെ അസ്വസ്ഥത മുതലെടുക്കണം; യുഡിഎഫ് വിപുലീകരിക്കണം; ചിന്തന്‍ ശിബിരത്തിൽ പ്രമേയം

ഇടതുപക്ഷത്തെ അസ്വസ്ഥത മുതലെടുക്കണം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ നിലപാടില്‍ ഘടകകക്ഷികള്‍ അതൃപ്തരാണ്.

ഇടതുപക്ഷത്തെ അസ്വസ്ഥത മുതലെടുക്കണം; യുഡിഎഫ് വിപുലീകരിക്കണം; ചിന്തന്‍ ശിബിരത്തിൽ പ്രമേയം
X

കോഴിക്കോട്: യുഡിഎഫ് വിപുലീകരിക്കണമെന്ന് ചിന്തന്‍ ശിബിരത്തിൽ രാഷ്ട്രീയ പ്രമേയം. കോണ്‍ഗ്രസ് ഇതിന് മുന്‍കൈ എടുക്കണം. യുഡിഎഫ് വിട്ടവരെ മുന്നണിയില്‍ തിരിച്ചെത്തിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. വി കെ ശ്രീകണ്ഠന്‍ എംപിയാണ് രാഷ്ട്രീയപ്രമേയം അവതരിപ്പിച്ചത്.

ഇടതുപക്ഷത്തെ അസ്വസ്ഥത മുതലെടുക്കണം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ നിലപാടില്‍ ഘടകകക്ഷികള്‍ അതൃപ്തരാണ്. ഇടതുമുന്നണിയില്‍ അതൃപ്തരായ കക്ഷികളെ യുഡിഎഫില്‍ എത്തിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് വിപുലീകരിക്കണമെന്നും ചിന്തന്‍ ശിബിറില്‍ ആവശ്യമുയര്‍ന്നു.

പാര്‍ട്ടിയുടെ സ്വാധീനം എല്ലാ മേഖലകളിലും ശക്തിപ്പെടുത്തണം. മത തീവ്രവാദ സ്വഭാവമുള്ള ആരുമായും കൂട്ടുചേരരുത്. അത്തരക്കാരുമായി ഒരു യോജിപ്പും പാടില്ലെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. മുന്നണി വിപുലീകരണം ചര്‍ച്ചയിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it