Sub Lead

ലോക്ക് ഡൗണിന്റെ മറവില്‍ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കരുത്; ഉലമ സംയുക്ത സമിതിയുടെ സെക്രട്ടേറിയറ്റ് സൂചനാ സമരം ഇന്ന്

ലോക്ക് ഡൗണിന്റെ മറവില്‍ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കരുത്; ഉലമ സംയുക്ത സമിതിയുടെ സെക്രട്ടേറിയറ്റ് സൂചനാ സമരം ഇന്ന്
X

തിരുവനനന്തപുരം: കൊവിഡ് ലോക്ക് ഡൗണിന്റെ മറവില്‍ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കരുത്, മദ്യാലയങ്ങള്‍ തുറന്നാലും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഉലമ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ പണ്ഡിത സംഘടനാ പ്രതിനിധികള്‍ ഇന്ന് സൂചനാ സമരം സമരം. സെക്രട്ടേറിയറ്റിനു മുന്നില്‍ രാവിലെ 11ന് നടക്കുന്ന സമരത്തില്‍ വിവിധ മുസ് ലിം സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും.

അര്‍ഷദ് അല്‍ഖാസിമി കല്ലമ്പലം(ചെയര്‍മാന്‍, ഉലമ സംയുക്ത സമിതി), ഷംസുദ്ദീന്‍ മന്നാനി ഇലവുപാലം(കെഎംവൈഎഫ്), വി എം ഫതഹുദ്ദീന്‍ റഷാദി, (ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍), ഹസന്‍ ബസരി മൗലവി(ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), അഹമ്മദ് റഷാദി ചുള്ളിമാനൂര്‍(സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ), നവാസ് മന്നാനി പനവൂര്‍ (ഇമാം മണക്കാട് സെന്‍ട്രല്‍ ജുമാ മസ്ജിദ്), പാനിപ്ര ഇബ്രാഹീം ബാഖവി(ഖത്തീബ്‌സ് ആന്റ് ഖാളി ഫോറം), പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി(മുസ് ലിം സംയുക്ത വേദി), ഷറഫുദ്ദീന്‍ അസ് ലമി(ജംഇയ്യതുല്‍ ഉലമ എ ഹിന്ദ്), ഫിറോസ് ഖാന്‍ ബാഖവി (ജംഇയ്യത്തുല്‍ ഉലമ, നെയ്യാറ്റിന്‍കര), അര്‍ഷദ് മുഹമ്മദ് നദ് വി(ജനറല്‍ കണ്‍വീനര്‍ ഉലമ സംയുക്ത സമിതി), നവാസ് സഖാഫി പ്രാവച്ചമ്പലം, അബ്ദുല്‍ ഹാദി മൗലവി, സൈനുദ്ദീന്‍ ബാഖവി(അല്‍ ഹാദി അസോസിയേഷന്‍), ദാകിര്‍ ഹുസയ്ന്‍ മൗലവി(അല്‍ കൗസര്‍ ഉലമ കൗണ്‍സില്‍), ബുഖാരി മൗലവി(അബ്‌റാര്‍ ഉലമാ കൗണ്‍സില്‍), ഷമീര്‍ മൗലവി പൂവാര്‍(കെഎ ഐഎഫ്), ഷഫീഖ് മൗലവി ചടയമംഗലം, നിസാറുദ്ദീന്‍ ഖാസിമി(ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍) ഫൈറൂസി ഖാസിമി തുടങ്ങിയവര്‍ പങ്കെടുക്കും.

Ulama Joint Committee Secretariat Strike today



Next Story

RELATED STORIES

Share it