- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അടിവസ്ത്രം അഴിച്ച് പരിശോധന; പരീക്ഷാ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന രണ്ട് അധ്യാപകര്‍ അറസ്റ്റില്‍
പരീക്ഷാ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന പ്രഫ. പ്രിജി കുര്യന് ഐസക്, എന്‍ടിഎ നിരീക്ഷകന് ഡോ. ഷംനാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് ഇവരാണെന്നാണ് പോലിസ് വിലയിരുത്തല്‍.
കൊല്ലം: ആയൂരില്‍ നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസില്‍ രണ്ട് അധ്യാപകര്‍ അറസ്റ്റില്‍. പരീക്ഷാ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന പ്രഫ. പ്രിജി കുര്യന് ഐസക്, എന്‍ടിഎ നിരീക്ഷകന് ഡോ. ഷംനാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് ഇവരാണെന്നാണ് പോലിസ് വിലയിരുത്തല്‍.
അടിവസ്ത്രം അഴിച്ച് പരിശോധിച്ച സംഭവത്തില്‍ ഏജന്‍സി ദിവസ വേതനത്തിന് നിയോഗിച്ച മൂന്ന് ജീവനക്കാരടക്കം അഞ്ചു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം അല്ലാതെ ജീവനക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിക്കില്ലെന്നാണ് പോലിസ് കരുതുന്നത്.
തിരുവനന്തപുരം സ്റ്റാര്‍ ഏജന്‍സിയിലെ ജീവനക്കാരെയും ഏജന്‍സി കരാര്‍ മറിച്ചു നല്കിയ കരുനാഗപ്പള്ളി സ്വദേശിയേയും ചോദ്യം ചെയ്യും. കരുനാഗപ്പള്ളി സ്വദേശിയായ അരവിന്ദാക്ഷന് പിള്ള ആവശ്യപ്പെട്ടതനുസരിച്ചാണ് എട്ട് പേരെ ഏര്‍പ്പാടാക്കി നല്‍കിയതെന്ന് കരാര്‍ ഏറ്റെടുത്ത ജോബി ജീവന് പറഞ്ഞു. നാലായിരം രൂപ ഇതില്‍ പ്രതിഫലമായി നല്കി.
അഞ്ഞൂറ് രൂപ കൂലിക്ക് 8 പേരെയാണ് പരിശോധനക്കായി ജോബി ജോണ്‍ ഏര്‍പ്പാടാക്കിയത്. ഇവര്‍ക്ക് യാതൊരു മുന്‍ പരിചയവുമുണ്ടായിരുന്നില്ല. പരിശോധനകള്‍ എങ്ങനെ വേണം എന്നത് സംബന്ധിച്ച് സ്റ്റാര്‍ കണ്‍സള്‍ട്ടന്‍സി നിര്‍ദേശം നല്‍കിയിരുന്നില്ല. പരീക്ഷ കേന്ദ്രത്തിന്റെ ചുമതലയുണ്ടായിരുന്ന അധ്യാപകനാണ് പരിശോധനയുടെ പൂര്‍ണ ഉത്തരവാദിത്വം എന്നും കാരാറുകാര്‍ പറയുന്നു.
RELATED STORIES
കോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര്‍ ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMTബലാല്‍സംഗ കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിന തടവ്
22 Nov 2024 5:49 AM GMT