Sub Lead

കര്‍ദ്ദിനാള്‍ മുന്നോട്ട്; സീറോ മലബാര്‍ സഭ നേരിടുന്നത് അസാധാരണ പ്രതിസന്ധി

എറണാകുളം സെന്റ് മേരീസ് കത്തിഡ്രലിന് പകരം സഭാ ആസ്ഥാനമായ സെന്റ് മൗണ്ടില്‍ രാവിലെ പത്ത് മണിക്ക് പരിഷ്‌കരിച്ച കുര്‍ബാന അര്‍പ്പിക്കുമെന്ന് കര്‍ദ്ദിനാള്‍ വ്യക്തമാക്കി. വിശ്വാസികള്‍ക്ക് തത്സമയം കാണാനായി യൂട്യൂബ് ചാനലിലൂടെ കുര്‍ബാന പ്രക്ഷേപണം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

കര്‍ദ്ദിനാള്‍ മുന്നോട്ട്; സീറോ മലബാര്‍ സഭ നേരിടുന്നത് അസാധാരണ പ്രതിസന്ധി
X

കൊച്ചി: കുര്‍ബാന ഏകീകരണത്തെ ചൊല്ലി സിറോ മലബാര്‍ സഭയില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്നതിനിടെ പുതുക്കിയ രീതിയുമായി മുന്നോട്ട് പോവുമെന്ന പ്രഖ്യാപനത്തിലാണ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇതോടെ, അസാധാരണ സാഹചര്യത്തിലൂടെയാണ് സിറോ മലബാര്‍സഭ കടന്നുപോകുന്നത്.

എറണാകുളം സെന്റ് മേരീസ് കത്തിഡ്രലിന് പകരം സഭാ ആസ്ഥാനമായ സെന്റ് മൗണ്ടില്‍ രാവിലെ പത്ത് മണിക്ക് പരിഷ്‌കരിച്ച കുര്‍ബാന അര്‍പ്പിക്കുമെന്ന് കര്‍ദ്ദിനാള്‍ വ്യക്തമാക്കി. വിശ്വാസികള്‍ക്ക് തത്സമയം കാണാനായി യൂട്യൂബ് ചാനലിലൂടെ കുര്‍ബാന പ്രക്ഷേപണം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

അതേസമയം പുതുക്കിയ കുര്‍ബാന രീതിക്കെതിരെ ശക്തമായ പ്രതിഷേധവും ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. നിലവിലെ രീതി തുടരുമെന്ന് എറണാകുളം അങ്കമാലി അതിരൂപതയും ഇരിങ്ങാലക്കുട രൂപതയും വ്യക്തമാക്കി. തൃശ്ശൂര്‍ അതിരൂപതയില്‍ പ്രതിഷേധങ്ങള്‍ക്കിടെ ഇന്നലെ സംഘര്‍ഷമുണ്ടായി. രൂപത അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ തടഞ്ഞ് ഒരു വിഭാഗം വൈദികരും വിശ്വാസികളും പ്രതിഷേധിച്ചു. വലിയ തോതിലുള്ള പ്രതിഷേധമാണ് ഇവിടെ ഉയര്‍ന്നത്. വൈകീട്ട് 5 മണിയോടെ ആണ് നിലവിലെ കുര്‍ബാന തുടരണം എന്നാവശ്യപ്പെട്ട് ഒരു സംഘം വൈദികര്‍ രൂപത അധ്യക്ഷനെ കാണാന്‍ എത്തിയത്. സിനഡ് തീരുമാനത്തില്‍ അദ്ദേഹം ഉറച്ചു നിന്നതോടെ വൈദികര്‍ പ്രതിഷേധിക്കുകയായിരുന്നു.

നേരത്തെ ജനാഭിമുഖ കുര്‍ബാന തുടരാന്‍ വത്തിക്കാന്‍ അനുമതി നല്‍കിയെന്ന് അവകാശപ്പെട്ട് എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് രംഗത്തെത്തിയിരുന്നു. പുതിയ ആരാധനാ ക്രമം നിലവില്‍ വരാനിരിക്കെയാണ് സഭാ നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കി എറണാകുളം അങ്കമാലി ബിഷപ് സര്‍ക്കുലര്‍ ഇറക്കിയത്. അതിരൂപതിയല്‍ ജനാഭിമുഖ കുര്‍ബാന തന്നെ തുടരാന്‍ വത്തിക്കാന്‍ ഇളവ് നല്‍കിയെന്നും പരിഷ്‌കരിച്ച കുര്‍ബാന നടത്തില്ലെന്നുമായിരുന്നു സര്‍ക്കുലര്‍. സിനഡ് തീരുമാനത്തിനെതിരായ ബിഷപ്പിന്റെ സര്‍ക്കുലര്‍ സഭാ നേതൃത്വത്തെ അമ്പരിപ്പിച്ചു. തൊട്ട് പിന്നാലെ ഇങ്ങനെ ഒരു അറയിപ്പും തങ്ങള്‍ക്കില്ലെന്നും പുതുക്കിയ കുര്‍ബാന സിറോ മലബാര്‍ സഭയില്‍ നടപ്പാക്കുമെന്നും കര്‍ദ്ദിനാളും അറയിച്ചു. ഇതോടെ പൗരസ്ത്യ തിരുസംഘം നല്‍കിയ കത്തിന്റെ പകര്‍പ്പ് പുറത്ത് വിട്ട് ഒരു വിഭാഗം കര്‍ദിനാളിനെതിരായ മറുപടി നല്‍കി. മെത്രോപ്പാലിത്തന്‍ വികാരിയ്ക്ക് തന്നില്‍ നിക്ഷ്പ്തമായി അധികാരം ഉപയോഗിച്ച് പുതുക്കിയ കുര്‍ബാന നടപ്പാക്കുന്നതില്‍ നിന്ന് അതിരൂപതയക്ക് ഇളവ് നല്‍കാം എന്നാണ് പൗരസ്ത്യ തിരുസംഘം കത്തിലുള്ളത്.

കുര്‍ബാനവിവാദം

മൂന്നുതരം കുര്‍ബാനരീതികളാണ് സിറോ മലബാര്‍ സഭയിലുള്ളത്.

1. ജനാഭിമുഖ കുര്‍ബാന: വൈദികന്‍ പൂര്‍ണമായും ജനങ്ങളെ അഭിമുഖീകരിച്ചു നില്‍ക്കുന്നു. എറണാകുളം, തൃശ്ശൂര്‍, ഇരിങ്ങാലക്കുട, പാലക്കാട്, മാനന്തവാടി, താമരശ്ശേരി രൂപതകളില്‍ ഈ രീതിയാണ്.

2. അള്‍ത്താരാഭിമുഖ കുര്‍ബാന: വൈദികന്‍ മുഴുവന്‍സമയവും അള്‍ത്താരാഭിമുഖമായാണു നില്‍ക്കുക. ചങ്ങനാശ്ശേരി അതിരൂപതയില്‍ സ്വീകരിച്ചിരിക്കുന്ന രീതി.

3. രണ്ടും തുല്യമായി ഉപയോഗിക്കുന്ന 50:50 ഫോര്‍മുല: കോതമംഗലം, കാഞ്ഞിരപ്പള്ളി, പാലാ, ഇടുക്കി, തലശ്ശേരി രൂപതകളിലെ രീതി.

1999ലെ സിനഡാണ് ഏകീകരണ ഫോര്‍മുലയായ 50:50 നിര്‍ദേശിച്ചത്. വിവിധ രൂപതകള്‍ ഇതില്‍ ഇളവുവാങ്ങി നേരത്തേ ഉപയോഗിച്ചിരുന്ന രീതി തുടര്‍ന്നു. അടുത്തിടെ ചേര്‍ന്ന സിനഡ് 1999ലെ തീരുമാനം നടപ്പാക്കാന്‍ തീരുമാനിച്ചപ്പോഴാണു ജനാഭിമുഖ കുര്‍ബാന തുടരുന്ന സ്ഥലങ്ങളില്‍നിന്ന് എതിര്‍പ്പുണ്ടായത്.

Next Story

RELATED STORIES

Share it