- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപി പോലിസ് കാറിനു നേരെ വെടിയുതിര്‍ത്ത് കൊല്ലാന്‍ ശ്രമിച്ചെന്ന് ബിജെപി നേതാവ്(വീഡിയോ)
ലഖ്‌നൗ: യുപി പോലിസ് കാറിനു നേരെ വെടിയുതിര്‍ത്ത് തന്നെ കൊല്ലാന്‍ ശ്രമിച്ചെന്ന് ബിജെപി നേതാവ്. ഷംലി ജില്ലയിലെ അയിലം കസ്ബ സ്വദേശിയും ബിജെപി നേതാവുമായ അശ്വനി പവാറാണ് സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പി(എസ്ഒജി)നെതിരേ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ഇന്നലെ രാത്രി ഡല്‍ഹി-സഹാറന്‍പൂര്‍ റോഡില്‍ കാറിന് നേരെ വെടിയുതിര്‍ക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. രാത്രി തന്നെ പീഡിപ്പിച്ച പോലിസുകാര്‍ക്ക് കൊലപാതകം നടത്താന്‍ പണം ലഭിച്ചതായും അദ്ദേഹം ആരോപിച്ചു. സംഭവങ്ങത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടതായി മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വേഗത കുറച്ചെത്തിയ കാര്‍ റോഡിന് നടുവില്‍ നിര്‍ത്തുകയും തുടര്‍ന്ന് യൂനിഫോമിലും സിവില്‍ വസ്ത്രത്തിലുമെത്തിയ പോലിസ് ഉദ്യോഗസ്ഥര്‍ വാഹനത്തെ ചുറ്റിപ്പറ്റി നില്‍ക്കുന്നതുമാണ് ദൃശ്യങ്ങളിലുണള്ളത്. പൊടുന്നനെ കാര്‍ അതിവേഗം ഓടിച്ചുപോവുകയായിരുന്നു. കൊടും കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാിനായി രൂപീകരിച്ച യുപി പോലിസിന്റെ ജില്ലാതല ടീമുകളാണ് എസ്ഒജികള്‍.
कल रात ऐलम के पास जैसी चेकिंग की गई थी , वैसी मत करना ,
— Satyajeet Panwar | सत्यजीत पंवार (@SatyajeetIN) April 7, 2021
बीजेपी @bjp4up नेताओं पर ही @PoliceShamli पुलिस गोली चला दी रही है ?
ऐसी भी क्या चैकिंग ?? pic.twitter.com/QZXMLRrrAd
'എന്റെ കുട്ടികള്‍ ഒരു റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ പറഞ്ഞു. അതിനാല്‍ ഞങ്ങള്‍ പുറത്തുപോയി. ഞാന്‍ ഒരു പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോളടിച്ചു. കാര്‍ഡ് സൈ്വപ്പിംഗ് മെഷീന്‍ കാറിലാണെന്നു മനസ്സിലായി. അതിനാല്‍ ഞാന്‍ പെട്രോള്‍ പമ്പ് അറ്റന്‍ഡറെ വിളിച്ചു. അപ്പോള്‍ തന്നെ എസ്ഒജി ഉദ്യോഗസ്ഥര്‍ പിസ്റ്റളുകളുമായി എന്റെ കാറിലേക്ക് വരുന്നത് ഞാന്‍ കണ്ടു. അവര്‍ വെടിവയ്ക്കാന്‍ തുടങ്ങി. ഞാന്‍ വേഗം ഓടിപ്പോയി. അപ്പോഴേക്കും അവര്‍ 10-15 റൗണ്ട് വെടിവച്ചിരുന്നുവെന്നും പവാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പവാറിനൊപ്പം കാറില്‍ യാത്ര ചെയ്ത നാലുപേരില്‍ ഒരാളായ മനീഷ് കുമാറിന് വെടിവയ്പില്‍ പരിക്കേറ്റു. മൂന്ന് വെടിയുണ്ടകള്‍ വാഹനത്തില്‍ പതിച്ചിട്ടുണ്ട്.
പോലിസുകാര്‍ പിന്നീട് അദ്ദേഹത്തിന്റെ വീട്ടിലെത്തിയതായും എസ്ഒജിയുടെ കമാന്‍ഡിങ് ഓഫിസര്‍ ജിതേന്ദ്ര സിങിന്റെ നിര്‍ദേശപ്രകാരം പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയതായും രാത്രി മുഴുവന്‍ പീഡിപ്പിച്ചതായും പവാര്‍ ആരോപിച്ചു. കള്ളക്കേസുകള്‍ ചുമത്തുമെന്ന് പോലിസ് ഭീഷണിപ്പെടുത്തി. 'രാവിലെ ആയപ്പോഴേക്കും എന്റെ അനുയായികളായ നിരവധി പേരെത്തി. അങ്ങനെയാണ് ഞാന്‍ രക്ഷപ്പെട്ടത്,' പവാര്‍ പറഞ്ഞു. 'അവര്‍ (പോലിസ്) എന്റെ എതിരാളികളില്‍ നിന്ന് പണം വാങ്ങി എന്നെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു. 'ആരോപണങ്ങള്‍ ഗുരുതരമാണെന്നും എല്ലാ വസ്തുതകളും കണക്കിലെടുത്ത് അന്വേഷണത്തിന് ശേഷം നടപടിയെടുക്കുമെന്നും ഷാംലി പോലിസ് സൂപ്രണ്ട് സുകീര്‍ത്തി മാധവ് പറഞ്ഞു.
UP Cops Fire At BJP Leader's Car
RELATED STORIES
വയനാട്, പാലക്കാട്, ചേലക്കര: ജനവിധി ഇന്നറിയാം; എട്ടരയോടെ ആദ്യ...
23 Nov 2024 1:12 AM GMT'സിംഹം, കരടി, തത്തകള്‍'; കിമ്മിന് സമ്മാനം നല്കി പുടിന്
23 Nov 2024 1:05 AM GMTവിരണ്ടോടിയ കാള സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുവീഴ്ത്തി
23 Nov 2024 12:58 AM GMTമുനമ്പം വഖ്ഫ് ഭൂമി: അന്വേഷണ റിപോര്‍ട്ട് വൈകിക്കില്ലെന്ന് ജസ്റ്റിസ് സി...
23 Nov 2024 12:52 AM GMTസംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMT