Sub Lead

യുപി പോലിസ് കസ്റ്റഡിയിലെടുത്ത ഗുണ്ടാ നേതാവ് വാഹനാപകടത്തില്‍ മരിച്ചു

യുപി പോലിസ് കസ്റ്റഡിയിലെടുത്ത ഗുണ്ടാ നേതാവ് വാഹനാപകടത്തില്‍ മരിച്ചു
X

ഭോപ്പാല്‍: മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ ഉത്തര്‍പ്രദേശ് പോലിസ് കസ്റ്റഡിയിലെടുത്ത ഗുണ്ടാനേതാവ് വാഹനാപകടത്തില്‍ മരിച്ചു. യുപി സ്വദേശിയായ ഫിറോസ് അലിയാണ് മുംബൈയില്‍നിന്ന് അറസ്റ്റുചെയ്ത് യുപിയിലേക്ക് കൊണ്ടുവരുന്നതിനിടെ വാഹനം മറിഞ്ഞ് മരിച്ചത്. കന്നുകാലികള്‍ മുന്നില്‍ചാടിയതിനെ തുടര്‍ന്നാണ് വാഹനം അപകടത്തില്‍പ്പെട്ടതെന്ന് പോലിസ് പറഞ്ഞു. മാസങ്ങള്‍ക്കു മുമ്പ് വികാസ് ദുബേ എന്ന ഗുണ്ടാ നേതാവിനെ ഉജ്ജെയിനില്‍നിന്ന് അറസ്റ്റുചെയ്ത് കൊണ്ടുവരവെ വാഹനം അപകടത്തില്‍പ്പെടുകയും രക്ഷപ്പെടാന്‍ ശ്രമിച്ചെന്നാരോപിച്ച് അദ്ദേഹത്തെ പോലിസ് വെടിവച്ച് കൊല്ലുകയും ചെയ്തിരുന്നു. ഇതിനു സമാനമായ അപകടമാണ് തിങ്കളാഴ്ച പുലര്‍ച്ചെയും അവര്‍ത്തിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ടു ചെയ്തു.

അപകടത്തില്‍ എഎസ്‌ഐ ജഗദീഷ് പാണ്ഡെ, കോണ്‍സ്റ്റബിള്‍ സഞ്ജീവ് സിങ്, ഡ്രൈവര്‍ സുലഭ് മിശ്ര, ഫിറോസ് അലിയുടെ ബന്ധു അഫ്‌സല്‍ ഖാന്‍ എന്നിവര്‍ക്ക് പരിക്കേറ്റതായും പോലിസ് പറഞ്ഞു. യുപി പോലിസിന്റെ പ്രത്യേക സംഘമാണ് കഴിഞ്ഞ ദിവസം മുംബൈയിലെത്തി ഫിറോസ് അലിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അയാളെ ലക്‌നോയിലേക്ക് കൊണ്ടുവരുന്നതിനിടെ വാഹനം ദേശീയ പാത 46ല്‍വച്ച് അപകടത്തില്‍പ്പെട്ടെന്നാണ് പോലിസ് ഭാഷ്യം. ഫിറോസ് അലിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുണ്ടാ നിയമം ഉള്‍പ്പെടെ ചുമത്തപ്പെട്ട പ്രതിയായ ഫിറോസ് അലി മുംബൈയില്‍ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് യുപി പോലിസിന്റെ പ്രത്യേകസംഘം അവിടെയെത്തി പിടികൂടിയത്. കൂടെ ബന്ധുവിനെയും കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ഇവരെ റോഡുമാര്‍ഗം ലക്‌നോയിലേക്ക് കാറില്‍ കൊണ്ടുവരുന്നതിനിടെയാണ് അപകടമെന്നാണ് ഡ്രൈവറുടെ മൊഴി നല്‍കി.

UP gangster killed in road accident in police car; It is Vikas Dubey redux



Next Story

RELATED STORIES

Share it