Sub Lead

പൗരത്വ പ്രക്ഷോഭ മാതൃകയില്‍ കര്‍ഷക സമരത്തെ തകര്‍ക്കാന്‍ യോഗി; 50 ലക്ഷം പിഴ ചുമത്തുമെന്ന് നേതാക്കള്‍ക്ക് നോട്ടിസ്

'പ്രതിഷേധത്തില്‍ നിന്ന് ഞങ്ങളെ പിന്തിരിപ്പിക്കാനാണ് ശ്രമം. ഇത് അഹിംസാത്മക പ്രതിഷേധമാണ്. കര്‍ഷകര്‍ പ്രതിഷേധിക്കുന്നതിനെ ഭരണകൂടം ഭയപ്പെടുന്നത് എന്തുകൊണ്ടാണ്?. ബികെയു ജില്ലാ പ്രസിഡന്റ് രാജ്പാല്‍ സിംഗ് യാദവ് പറഞ്ഞു.

പൗരത്വ പ്രക്ഷോഭ മാതൃകയില്‍ കര്‍ഷക സമരത്തെ തകര്‍ക്കാന്‍ യോഗി; 50 ലക്ഷം പിഴ ചുമത്തുമെന്ന് നേതാക്കള്‍ക്ക് നോട്ടിസ്
X

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം ശക്തിപ്പെടുന്നതിനിടെ അടിച്ചമര്‍ത്താനൊരുങ്ങി ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍. പൗരത്വ പ്രക്ഷോഭ മാതൃകയില്‍ സമര നേതാക്കളെ ജയിലിലടച്ചും കനത്ത പിഴ ശിക്ഷ ഈടാക്കിയും സമരത്തെ തകര്‍ക്കാനാണ് യോഗി ഭരണകൂടം ശ്രമിക്കുന്നത്. കര്‍ഷക സമരത്തിന് നേതൃത്വം നല്‍കുന്ന നേതാക്കള്‍ക്ക് 50 ലക്ഷം പിഴ അടക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി കൊണ്ട് പോലിസ് നോട്ടിസ് നല്‍കിയതായി 'ദി വയര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.

യുപിയിലെ സാംബാല്‍ ജില്ലയിലെ ആറ് നേതാക്കള്‍ക്കാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവിന് നോട്ടിസ് ലഭിച്ചിട്ടുണ്ട്.

കര്‍ഷകരെ പ്രക്ഷോഭത്തിന് പ്രേരിപ്പിക്കുന്നതില്‍ നിന്ന് തടയാന്‍ 50 ലക്ഷം രൂപ വീതം വ്യക്തിഗത ബോണ്ടുകള്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് നല്‍കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

സിആര്‍പിസിയിലെ സെക്ഷന്‍ 111 പ്രകാരം ഡിസംബര്‍ 12, 13 തീയതികളില്‍ മറ്റ് ആറ് നേതാക്കള്‍ക്ക് 5 ലക്ഷം രൂപ വീതം ബോണ്ട് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.

എന്നാല്‍, ഈ തുക ഒരു ക്ലറിക്കല്‍ പിശകാണെന്നും ഇത് കുറയ്ക്കുമെന്നും പോലീസ് വ്യാഴാഴ്ച അവകാശപ്പെട്ടു. മജിസ്‌ട്രേറ്റ് നിലവില്‍ അവധിയിലാണ്. അദ്ദേഹം തിരിച്ചെത്തിയാല്‍ 50,000 രൂപയുടെ ബോണ്ട് നല്‍കുമെന്നും പോലിസ് പറഞ്ഞു. നേരത്തെ അയച്ച നോട്ടിസില്‍ ക്ലറിക്കല്‍ പിശകുണ്ടെന്നും സാംബല്‍ സര്‍ക്കിള്‍ ഓഫീസര്‍ അരുണ്‍ കുമാര്‍ സിംഗ് പറഞ്ഞു.

'പ്രതിഷേധത്തില്‍ നിന്ന് ഞങ്ങളെ പിന്തിരിപ്പിക്കാനാണ് ശ്രമം. ഇത് അഹിംസാത്മക പ്രതിഷേധമാണ്. കര്‍ഷകര്‍ പ്രതിഷേധിക്കുന്നതിനെ ഭരണകൂടം ഭയപ്പെടുന്നത് എന്തുകൊണ്ടാണ്? ഞങ്ങള്‍ തീവ്രവാദികളാണെന്ന രീതിയില്‍ 50 ലക്ഷം രൂപ പിഴ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് നോട്ടിസ് എയച്ചിരിക്കുന്നത്. ഞങ്ങള്‍ക്കറിയാം അത്തരത്തിലുള്ള പിഴയില്ലെന്നത്'. 'ഇന്ത്യന്‍ എക്‌സ്പ്രസിനോട് ബികെയു ജില്ലാ പ്രസിഡന്റ് രാജ്പാല്‍ സിംഗ് യാദവ് പറഞ്ഞു. വ്യക്തിഗത ബോണ്ടായി 50 ലക്ഷം രൂപ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയ ആറ് പേരില്‍ യാദവ് ഉള്‍പ്പെടുന്നു.

പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരേയും യുപി പോലിസ് ഇത്തരത്തില്‍ നടപടിയെടുത്തിരുന്നു. സമര നേതാക്കള്‍ക്ക് പിഴ ചുമത്തുമെന്ന് അറിയിച്ച് അന്ന് നോട്ടിസ് നല്‍കിയിരുന്നു. പൗരത്വ പ്രക്ഷോഭകരുടെ സ്വത്ത് കണ്ട് കെട്ടുന്നത് ഉള്‍പ്പടെയുള്ള പ്രതികാര നടപടികളും യോഗി ഭരണകൂടം സ്വീകരിച്ചിരുന്നു.

Next Story

RELATED STORIES

Share it