Sub Lead

60 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സീന്‍; ത്രിദിന വാക്‌സീനേഷന്‍ ഡ്രൈവിന് ഇന്നു തുടക്കം

നാളെയോടെ സംസ്ഥാനത്തെ 60 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യഡോസ് വാക്‌സീനെത്തിക്കാനാണ് തീരുമാനം.

60 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സീന്‍; ത്രിദിന വാക്‌സീനേഷന്‍ ഡ്രൈവിന് ഇന്നു തുടക്കം
X

തിരുവനന്തപുരം: ഊര്‍ജ്ജിത വാക്‌സീനേഷന്റെ ഭാഗമായി സംസ്ഥാനത്ത് മൂന്നുദിവസത്തെ പ്രത്യേക വാക്‌സീനേഷന് ഇന്ന് തുടക്കം. മൂന്നു ദിവസം നീളുന്ന പ്രത്യേക വാക്‌സിന്‍ ഡ്രൈവ് 16ന് അവസാനിക്കും. നാളെയോടെ സംസ്ഥാനത്തെ 60 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യഡോസ് വാക്‌സീനെത്തിക്കാനാണ് തീരുമാനം.

തിരുവനന്തപുരം ജില്ലയില്‍ ഇനി 60 വയസ്സിന് മുകളില്‍ ഉള്ളവരില്‍ ആദ്യഡോസ് കിട്ടാത്തവര്‍ 2000 ല്‍ താഴെയാണെന്നാണ് വിവരം. ഗ്രാമീണ മേഖലകളിലും പിന്നാക്ക ജില്ലകളിലും എല്ലാവരെയും വാക്‌സീനേഷനെത്തിക്കാന്‍ താഴേത്തട്ടില്‍ കര്‍ശന നിര്‍ദേശമുണ്ട്. പ്രത്യേക യജ്ഞത്തിന്റെ ഭാഗമായി കണ്ടയിന്മെന്റ് സോണുകളില്‍ മുഴുവന്‍ പരിശോധന നടത്തി രോഗമില്ലാത്തവര്‍ക്കെല്ലാം വാക്‌സീന്‍ നല്‍കുകയാണ്. ആഗസ്ത് 31നകം സ്‌കൂള്‍ വിദ്യാര്‍ഥികളടക്കമുള്ളവരില്‍ സമ്പൂര്‍ണ ആദ്യ ഡോസ് വാക്‌സീനേഷനെന്നതാണ് ദൗത്യം. നാല് ലക്ഷത്തിലധികം ഡോസ് വാക്‌സീന്‍ സംസ്ഥാനത്ത് പുതുതായി എത്തി.

അതിനിടെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയും വിദഗ്ധരും അടങ്ങുന്ന കേന്ദ്രസംഘം കേരളത്തില്‍ സന്ദര്‍ശനം നടത്തും. കേന്ദ്രമന്ത്രി കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിക്കുന്നുണ്ട്. ആദ്യസന്ദര്‍ശനം കേരളത്തിലാണ്. മുഖ്യമന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും കേന്ദ്ര ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തും.

Next Story

RELATED STORIES

Share it