- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വൈത്തിരി വ്യാജ ഏറ്റുമുട്ടല്‍ കൊല: പോലിസുകാര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം-എസ് ഡിപിഐ
തിരുവനന്തപുരം: വയനാട് വൈത്തിരിയില്‍ സി പി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഫോറന്‍സിക് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരായ പോലിസുകാര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എസ് ഡിപിഐ സംസ്ഥാന ഖജാഞ്ചി അജ്മല്‍ ഇസ്മായില്‍. തങ്ങള്‍ക്കെതിരേ സി പി ജലീല്‍ വെടിവച്ചതിനെത്തുടര്‍ന്നാണ് തിരിച്ചുവെടിവച്ചതെന്ന പോലിസ് അവകാശവാദം പൊളിഞ്ഞിരിക്കുകയാണ്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ വെടിയുണ്ടയുടെ ഭാഗങ്ങളെല്ലാം പോലിസ് ഉപയോഗിക്കുന്ന സര്‍വീസ് റിവോള്‍വറില്‍ നിന്നുള്ളതാണെന്നാണ് റിപോര്‍ട്ട്.
പോലിസ് ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് വ്യക്തമായിരിക്കുന്നു. നീതിബോധം അല്‍പ്പമെങ്കിലും ഉണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് കുറ്റക്കാരായ പോലിസുകാര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണം. രാജ്യത്ത് നടക്കുന്ന ഭരണകൂട ഭീകരതക്കെതിരേയും നിയമവിരുദ്ധ തടങ്കലിനെതിരേയും സിപിഎം നടത്തുന്ന സമരങ്ങള്‍ ആത്മാര്‍ത്ഥമാണെങ്കില്‍ സി പി ജലീലിന്റെ കൊലയാളികള്ക്കെതിരേയാണ് ആദ്യം നടപടിയെടുക്കേണ്ടത്. അതിനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിക്കണം. ഇടതു സര്‍ക്കാരിന്റെ കാലത്ത് ഏഴുപേരെയാണ് മാവോവാദി ബന്ധമാരോപിച്ച് പോലിസ് വെടിവച്ചു കൊന്നത്. മാവോവാദി ബന്ധമാരോപിച്ച് സിപിഎം പ്രവര്‍ത്തകരായിരുന്ന അലന് ശുഹൈബിനെയും താഹാ ഫസലിനെയും ഭീകരനിയമം ചുമത്തി പത്തുമാസം തടവിലിട്ടതും ഈ സര്‍ക്കാരാണ്. അവസാനം പിണറായി പോലിസിന്റെ എല്ലാ ആരോപണങ്ങളും തള്ളിക്കളഞ്ഞാണ് കോടതി അവര്‍ക്ക് ജാമ്യം നല്‍കിയത്. ഭരണകൂട ഭീകരതയെ ചാണിനു ചാണായും മുഴത്തിനു മുഴമായും പിന്തുടരുകയാണ് സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാരെന്നും ഇത് തിരുത്താത്ത പക്ഷം കാലം തിരുത്തിക്കുമെന്നതിന്റെ തെളിവാണ് ഫോറന്‍സിക് റിപോര്‍ട്ടെന്നും അജ്മല്‍ ഇസ്മായില്‍ വ്യക്തമാക്കി.
Vaithiri fake encounter murder: Murder case should be registered against policemen: SDPI
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMT