Sub Lead

വളപട്ടണം ഐഎസ് കേസ്: മൂന്ന് പ്രതികള്‍ക്കും തടവും പിഴയും

ചക്കരക്കല്ല് മുണ്ടേരി ബൈത്തുല്‍ ഫര്‍സാനയില്‍ മിദ്‌ലാജ് (26), തലശ്ശേരി ചിറക്കര കുഴിപ്പങ്ങാട് തൗഫീഖില്‍ യു.കെ. ഹംസ എന്ന ബിരിയാണി ഹംസ(57) എന്നിവര്‍ക്ക് ഏഴു വര്‍ഷം വീതം തടവും 50,000 രൂപ വീതം പിഴയും ചെക്കിക്കുളം പണ്ടാര വളപ്പില്‍ വീട്ടില്‍ കെ വി അബ്ദുല്‍ റസാഖ് (24)ന് ആറു വര്‍ഷം തടവും 30,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്.

വളപട്ടണം ഐഎസ് കേസ്: മൂന്ന് പ്രതികള്‍ക്കും തടവും പിഴയും
X

കൊച്ചി: കണ്ണൂര്‍ വളപട്ടണത്ത് ഐഎസ് ബന്ധം ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്നു പ്രതികള്‍ക്കും തടവും പിഴയും വിധിച്ച് എറണാകുളം പ്രത്യേക എന്‍ ഐ എ കോടതി. ചക്കരക്കല്ല് മുണ്ടേരി ബൈത്തുല്‍ ഫര്‍സാനയില്‍ മിദ്‌ലാജ് (26), തലശ്ശേരി ചിറക്കര കുഴിപ്പങ്ങാട് തൗഫീഖില്‍ യു കെ. ഹംസ എന്ന ബിരിയാണി ഹംസ(57) എന്നിവര്‍ക്ക് ഏഴു വര്‍ഷം വീതം തടവും 50,000 രൂപ വീതം പിഴയും ചെക്കിക്കുളം പണ്ടാര വളപ്പില്‍ വീട്ടില്‍ കെ വി അബ്ദുല്‍ റസാഖ് (24)ന് ആറു വര്‍ഷം തടവും 30,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്.മൂന്നു പ്രതികളും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ക്കുള്ള ശിക്ഷ വിധിക്കുന്നത് ഇന്നത്തേയ്ക്ക് കോടതി മാറ്റുകയായിരുന്നു.

കേസിലെ മറ്റു പ്രതികളായിരുന്ന തലശ്ശേരി ചേറ്റംകുന്ന് സൈനാസില്‍ മനാഫ് റഹ്മാന്‍ (42), മുണ്ടേരി പടന്നോട്ട്‌മൊട്ട എം.വി. ഹൗസില്‍ എം.വി. റാഷിദ് (24) എന്നിവരെ മാപ്പുസാക്ഷികളാക്കിയിരുന്നു. യുഎപിഎയിലെ വിവിധ വകുപ്പുകള്‍ ചുമത്തി വളപട്ടണം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് എന്‍.െഎ.എ കൊച്ചി യൂനിറ്റാണ് അന്വേഷിച്ചിരുന്നത്.

കേസില്‍ ആകെ 153 സാക്ഷികളാണുള്ളത്. ഫോണുകള്‍, ഡിവൈസറുകള്‍, ഫെയ്‌സ്ബുക്ക്, ഇമെയില്‍ തുടങ്ങിയ ഡിജിറ്റല്‍ തെളിവുകളാണ് പ്രോസിക്യൂഷന്‍ പ്രധാനമായും ഹാജരാക്കിയത്. കേസില്‍ കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരുന്ന മറ്റൊരു പ്രതിയായ ചെക്കികുളം സ്വദേശി അബ്ദുല്‍ ഖയ്യൂം സിറിയയില്‍ കൊല്ലപ്പെട്ടതായാണു വിവരം. തുര്‍ക്കിയിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്നുപേരെയും തുര്‍ക്കി പോലീസ് പിടികൂടി ഇന്ത്യയിലേക്കു തിരിച്ചയച്ചെന്നാണ് കേസ്. കേരളത്തിലെത്തിയ ഇവര്‍ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതായും എന്‍ഐഎ ആരോപിച്ചിരുന്നു.

Next Story

RELATED STORIES

Share it