- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപിയില്‍ യുവാവ് ഭാര്യയെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട് തല്ലിച്ചതച്ചു (വീഡിയോ)
ഭര്‍തൃപീഡനത്തില്‍ മനംനൊന്ത യുവതി പോലിസിനെ സമീപിച്ചിരുന്നു. ഇതില്‍ ക്ഷുഭിതനായ ഭര്‍ത്താവ് വീട്ടിലെത്തിയശേഷം യുവതിയുടെ കൈകള്‍ വൈദ്യുത പോസ്റ്റില്‍ ബന്ധിച്ചശേഷം ഇരുമ്പുവടി കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ഭാര്യയെ യുവാവ് വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി തല്ലിച്ചതച്ചു. ജൂലൈ 14ന് ആഗ്രയിലെ സിക്കന്ദ്ര പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ആഴ്‌സേന ഗ്രാമത്തിലാണ് സംഭവം നടന്നതെന്നാണ് പോലിസ് പറയുന്നത്. 17 വര്‍ഷം മുമ്പാണ് കുസുമ ദേവി- ശ്യാം ബിഹാരി ദമ്പതികളുടെ വിവാഹം. മദ്യപിച്ച ശേഷം ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിച്ചിരുന്നു. ഭര്‍തൃപീഡനത്തില്‍ മനംനൊന്ത യുവതി ദിവസങ്ങള്‍ക്ക് മുമ്പ് പോലിസിനെ സമീപിച്ചിരുന്നു. ഇതില്‍ ക്ഷുഭിതനായ ഭര്‍ത്താവ് വീട്ടിലെത്തിയശേഷം യുവതിയുടെ കൈകള്‍ വൈദ്യുത പോസ്റ്റില്‍ ബന്ധിച്ചശേഷം ഇരുമ്പുവടി കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
#WATCH उत्तर प्रदेश: आगरा में एक पति ने अपनी पत्नी को खंबे से बांधकर डंडे से पीटा। घटना का वीडियो वायरल हुआ। (20.07) pic.twitter.com/ND9CbIo9dP
— ANI_HindiNews (@AHindinews) July 20, 2022
നാട്ടുകാര്‍ നോക്കിനില്‍ക്കെയായിരുന്നു യുവാവിന്റെ കൊടുംക്രൂരത. യുവതിയെ തല്ലിച്ചതയ്ക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അര്‍സേന ഗ്രാമവാസി കുസുമാ ദേവിയെയാണ് ഭര്‍ത്താവ് ശ്യാംബിഹാരി ക്രൂരമായി മര്‍ദ്ദിച്ചത്. 22 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പില്‍ കുസുമാ ദേവിയെ ശ്യാം ബിഹാരി തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നതും പിന്നീട് പുറകിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുന്നതും കാണുന്നുണ്ട്. യുവതി പരാതി നല്‍കിയ ദിവസം തന്നെ യുവാവിനും അമ്മ ബിര്‍ഫാ ദേവിയ്ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്നുമുതല്‍ രണ്ടുപേരും ഒളിവിലാണെന്നും സിക്കന്ദ്ര പോലിസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് ആനന്ദ് കുമാര്‍ ഷാഹി പിടിഐയോട് പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 323 (സ്വമേധയാ വേദനിപ്പിക്കല്‍), 504 (മനപ്പൂര്‍വം അപമാനിക്കല്‍), 342 (അനധികൃത തടങ്കല്‍), 354 (സ്ത്രീയുടെ മാന്യതയെ അപമാനിക്കല്‍) എന്നിവ പ്രകാരമാണ് ശ്യാംബിഹാരിക്കും അമ്മ ബര്‍ഫാ ദേവിക്കുമെതിരേ കേസെടുത്തിട്ടുള്ളത്. ജൂലൈ 14ന് ഭര്‍ത്താവും അമ്മായിയമ്മയും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചതായും സംഭവത്തെക്കുറിച്ച് പോലിസില്‍ പരാതിപ്പെടരുതെന്ന് ഭീഷണിപ്പെടുത്തിയതായും കുസുമാ ദേവി പരാതിയില്‍ പറയുന്നു.
താന്‍ പോലിസ് സ്റ്റേഷനില്‍ പോയതറിഞ്ഞ് ഭര്‍ത്താവ് തന്നെ വൈദ്യുത തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. സംഭവത്തിന്റെ വീഡിയോ അയല്‍വാസികളാണ് പകര്‍ത്തിയതെന്നും യുവതി പറയുന്നു. പ്രതിയെ അറസ്റ്റുചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ഓടി രക്ഷപ്പെട്ടെന്ന് പോലിസ് പറഞ്ഞു. ഭര്‍ത്താവിനായി തിരച്ചില്‍ പുരോഗമിക്കുകയാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
RELATED STORIES
എ പി അസ്ലം ഹോളി ഖുര്‍ആന്‍ അവാര്‍ഡ് വിതരണവും ഖുര്‍ആന്‍ സമ്മേളനവും
22 Dec 2024 3:15 PM GMT2019ലെ പ്രളയം: ദുരിതാശ്വാസ തുക തിരിച്ചുനല്‍കാന്‍ നോട്ടീസ്;...
22 Dec 2024 2:43 AM GMTതാനൂര്‍ ബോട്ട് ദുരന്തം: ഇരകളെ സര്‍ക്കാര്‍ വഞ്ചിച്ചു: വെല്‍ഫെയര്‍...
21 Dec 2024 9:51 AM GMTഅംബേദ്കര്‍ അവഹേളനം: അമിത്ഷായെ പുറത്താക്കുക; എസ്ഡിപിഐ പ്രതിഷേധിച്ചു
20 Dec 2024 2:47 PM GMTഅന്‍വര്‍ പഴഞ്ഞി എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ്
19 Dec 2024 2:09 PM GMTമുടിവെട്ടാനായി വീട്ടില്‍ നിന്നിറങ്ങി; കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം...
18 Dec 2024 11:14 AM GMT