Sub Lead

വോഡഫോണ്‍ ഐഡിയ ഇനിമുതല്‍ പുതിയ ബ്രാന്‍ഡ് നെയിമില്‍; ലോഗോ പുറത്ത്

രാജ്യത്തിന്റെ ഉയര്‍ന്ന കടബാധ്യതയുള്ള ടെലികോം മേഖലയിലെ കടുത്ത മത്സരത്തിനിടയിലാണ് കമ്പനിയുടെ റീബ്രാന്‍ഡിങ് സംരംഭം.

വോഡഫോണ്‍ ഐഡിയ  ഇനിമുതല്‍ പുതിയ ബ്രാന്‍ഡ് നെയിമില്‍; ലോഗോ പുറത്ത്
X

മുംബൈ: ടെലികോം കമ്പനികളായ വോഡഫോണ്‍-ഐഡിയ പുതിയ ബ്രാന്‍ഡ് നെയിമില്‍ .വോഡഫോണിന്റെ വിയും ഐഡിയയുടെ ഐയും ചേര്‍ത്ത് വി എന്നാണ് ഇനി ബ്രാന്‍ഡ് അറിയപ്പെടുക. ഇത്രയും നാള്‍ വോഡഫോണ്‍, ഐഡിയ ബ്രാന്‍ഡുകള്‍ പ്രത്യേകമായി ആണ് കമ്പനി മുന്നോട്ട് പോയിരുന്നെങ്കിലും ഇനി ഒറ്റ ബ്രാന്‍ഡ് ആയിട്ടായിരിയ്ക്കും പരിഗണിയ്ക്കുക. 2018 ആഗസ്തിലാണ് വോഡഫോണും ഐഡിയയും ലയിക്കുന്നത്. ഇതിനായി പുതിയ ലോഗോയും കമ്പനി പുറത്തിറക്കി.

വോഡഫോണ്‍ ഐഡിയ എംഡിയും സിഇഒയുമായ രവീന്ദര്‍ താക്കറാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് വര്‍ഷത്തിനുള്ളിലാണ് ലോകത്തിലെ ഏറ്റവും വലിയ സംയോജനത്തിന്റെ മഹത്തായ ദൗത്യം ഞങ്ങള്‍ പൂര്‍ത്തിയാക്കിയത്. രവീന്ദര്‍ തക്കര്‍ പറഞ്ഞു.ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ഡിജിറ്റല്‍ സേവനം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഉയര്‍ന്ന കടബാധ്യതയുള്ള ടെലികോം മേഖലയിലെ കടുത്ത മത്സരത്തിനിടയിലാണ് കമ്പനിയുടെ റീബ്രാന്‍ഡിങ് സംരംഭം. കഴിഞ്ഞയാഴ്ച ടെലികോം കമ്പനികള്‍ക്ക് നികുതി കുടിശ്ശിക അടച്ചുതീര്‍ക്കണമെന്നുള്ള സുപ്രിംകോടതി വിധിക്ക് പിന്നാലെയാണ് കമ്പനിയുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. 25,000കോടി വരുമാനം ലക്ഷ്യമിട്ടാണ് പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്.

58,254കോടി നികുതി കുടിശ്ശിക അടയ്ക്കണമെന്നാണ് സുപ്രിംകോടതി വോഡഫോണ്‍ ഐഡിയയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 7,854കോടി രൂപ അടച്ചിട്ടുണ്ട്. ഏപ്രില്‍-ജൂണ്‍ മാസത്തില്‍ കമ്പനിക്ക് 25,460കോടി രൂപയുടെ വരുമാന നഷ്ടമാണ് സംഭവിച്ചത്. നികുതി അടച്ചുതീര്‍ക്കാന്‍ കമ്പനിക്ക് സുപ്രിംകോടതി പത്തുവര്‍ഷത്തെ സമയം അനുവദിച്ചിട്ടുണ്ട്. കമ്പനിയുടെ ഈ തിരിച്ചുവരവ് നിര്‍ണായകമാവുകയും ബ്രാന്‍ഡ് ഏകീകരിക്കുക വഴി ഡിജിറ്റല്‍ ലോകത്ത് ശക്തമായി നിലയുറപ്പിക്കാന്‍ കഴിയുമെന്നാണ് വൊഡഫോണ്‍ ഇന്ത്യയുടെ പ്രതീക്ഷ.







Next Story

RELATED STORIES

Share it