Sub Lead

വഖ്ഫ് ബോര്‍ഡിന്റെ കാലാവധി നീട്ടി ഹൈക്കോടതി

വഖ്ഫ് ബോര്‍ഡിലെ തിരഞ്ഞെടുക്കപ്പെട്ട സമിതിയുടെ കാലാവധി 2023 ഏപ്രിലില്‍ തീര്‍ന്നിട്ടും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.

വഖ്ഫ് ബോര്‍ഡിന്റെ കാലാവധി നീട്ടി ഹൈക്കോടതി
X

കൊച്ചി: കേരള വഖ്ഫ് ബോര്‍ഡിന്റെ കാലാവധി നീട്ടി ഹൈക്കോടതി. ഡിസംബര്‍ 14ന് കാലാവധി തീരാനിരിക്കെയാണ് ജസ്റ്റിസുമാരായ അമിത് റാവല്‍, എസ് ഈശ്വരന്‍ എന്നിവരുടെ ഉത്തരവ്. പുതിയ ബോര്‍ഡിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ നിയമിക്കുന്നത് വരെ പഴയ ഭാരവാഹികള്‍ നിയമപരമായ കര്‍ത്തവ്യങ്ങള്‍ പാലിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

കേരള വഖ്ഫ് ബോര്‍ഡില്‍ റജിസ്റ്റര്‍ ചെയ്ത ഹൈദരിയ്യ മസ്ജിദ് മഹല്‍ കമ്മിറ്റി നല്‍കിയ ഹരജിയിലാണ് ഉത്തരവ്. വഖ്ഫ് ബോര്‍ഡിലെ തിരഞ്ഞെടുക്കപ്പെട്ട സമിതിയുടെ കാലാവധി 2023 ഏപ്രിലില്‍ തീര്‍ന്നിട്ടും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. പുതിയ സമിതിയെ തിരഞ്ഞെടുക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ഹരജിക്കാര്‍ വാദിച്ചു. പുതിയ ബോര്‍ഡ് രൂപീകരിക്കാന്‍ നടപടികള്‍ ആരംഭിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത് രേഖപ്പെടുത്തിയാണ് ഉത്തരവ്.

Next Story

RELATED STORIES

Share it