Sub Lead

വയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി

വയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
X

കല്‍പ്പറ്റ: വയനാട് പാക്കേജില്‍ 2022-23 സംസ്ഥാന ബജറ്റില്‍ അനുവദിച്ച 75 കോടിയില്‍ ഉള്‍പ്പെട്ട 25.29 കോടി രൂപയുടെ 11 പ്രവൃത്തികള്‍ക്ക് ഭരണാനുമതിയായി. 11 പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയത്. പരമാവധി അഞ്ച് കോടി വരെയുള്ള അടങ്കല്‍ തുകയുളള പദ്ധതികള്‍ക്കാണ് ജില്ലാതല സമിതിക്ക് അംഗീകാരം നല്‍കാനാവുക. പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്‌റ്റേറ്റില്‍ വീടുകളുടെയും ഓഫിസുകളുടേയും നിര്‍മ്മാണം 2.20 കോടി രൂപ. വന്യജീവി ശല്യം പ്രതിരോധിക്കുന്നതിന് മാനന്തവാടി, ബത്തേരി, കല്‍പ്പറ്റ മണ്ഡലങ്ങളില്‍ ഫെന്‍സിങ് ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്ഥാപിക്കല്‍ 4 കോടി രൂപ, ചീരാല്‍ പ്രീമെട്രിക് ഹോസ്റ്റല്‍ നിര്‍മ്മാണം 2.91 കോടി, കാപ്പിസെറ്റ് പ്രീമെട്രിക് ഹോസ്റ്റല്‍ നിര്‍മ്മാണം 2 കോടി, അമ്പലവയല്‍ മട്ടപ്പാറ പ്രീമെട്രിക് ഹോസ്റ്റല്‍ നിര്‍മ്മാണം 2 കോടി, മാനന്തവാടി ഗവ. എഞ്ചിനിയറിംഗ് കോളേജില്‍ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം സ്ഥാപിക്കല്‍ 1.20 കോടി, മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മാണം 1.20 കോടി, ബത്തേരി ടൗണ്‍ സ്‌ക്വയറില്‍ ഓപ്പണ്‍ ജിം 1.125 കോടി, കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് സര്‍വ്വകലാശാലയില്‍ നോളജ് പാര്‍ക്ക് 4.155 കോടി, അമ്പലവയല്‍ പ്രാദേശിക ഗവേഷണ കേന്ദ്രത്തില്‍ കീടനാശിനി അവശിഷ്ട പരിശോധന ലബോറട്ടറി സ്ഥാപിക്കല്‍ 4 കോടി, കാലാവസ്ഥ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തല്‍ 50 ലക്ഷം എന്നീ പ്രൊജക്ടുകള്‍ക്കാണ് ഭരണാനുമതി നല്‍കിയത്.

വയനാട് ജില്ലയുടെ സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി സംസ്ഥാന സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വയനാട് പാക്കേജില്‍ ഉള്‍പ്പെട്ട മറ്റ് പ്രോജക്ടുകളുടെ നിര്‍വ്വഹണവും നടപടിക്രമങ്ങളും ജില്ലയില്‍ പുരോഗമിക്കുകയാണ്. എ.ഡി.എം എന്‍.ഐ.ഷാജു, സബ്കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ ആര്‍.മണിലാല്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

അനുമതി ലഭ്യമായ പദ്ധതികളുടെ നിര്‍വ്വഹണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പദ്ധതി നിര്‍വ്വഹണത്തില്‍ വീഴ്ച വരാന്‍ പാടില്ല. വന്യജീവി പ്രതിരോധ സംവിധാനങ്ങള്‍ തുടങ്ങിയ പദ്ധതികള്‍ വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി അടിയന്തര പ്രാധാന്യത്തോടെയാണ് പരിഗണിക്കപ്പെട്ടത്. ഹോസ്റ്റലുകളുടെ നിര്‍മ്മാണം തുടങ്ങിയവയെല്ലാം വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനും നിര്‍ദേശം നല്‍കി. സര്‍ക്കാരാനുമതി ലഭിച്ചതിനെതുടര്‍ന്നു വെറും 5 ദിവസം കൊണ്ടാണ് ജില്ലയിലെ നടപടികള്‍ പൂര്‍ത്തിയാക്കി ഭരണാനുമതി നല്‍കിയത്.

Next Story

RELATED STORIES

Share it