Sub Lead

അതുല്‍ സുഭാഷ് ആത്മഹത്യ ചെയ്ത കേസ്: മകനെ നോക്കാന്‍ ജാമ്യം വേണമെന്ന് ഭാര്യ; കുട്ടിയെ അമ്മ എടിഎം മെഷീനായി ഉപയോഗിച്ചെന്ന് അതുലിന്റെ കുടുംബം

അതുല്‍ സുഭാഷ് ആത്മഹത്യ ചെയ്ത കേസ്: മകനെ നോക്കാന്‍ ജാമ്യം വേണമെന്ന് ഭാര്യ; കുട്ടിയെ അമ്മ എടിഎം മെഷീനായി ഉപയോഗിച്ചെന്ന് അതുലിന്റെ കുടുംബം
X

ബംഗളൂരു: ഭാര്യയുടെയും കുടുംബത്തിന്റെയും പീഡനം സഹിക്കാന്‍ കഴിയാതെ ടെക്കി അതുല്‍ സുഭാഷ് ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതിയായ ഭാര്യ നികിത നല്‍കിയ ജാമ്യഹരജിയില്‍ വാദം തുടങ്ങി. നാലു വയസുള്ള മകനെ നോക്കാന്‍ ജാമ്യം അനുവദിക്കണമെന്നാണ് ബംഗളൂരു കോടതിയിലെ നികിതയുടെ പ്രധാനവാദം. ഈ വാദത്തെ അതുലിന്റെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ എതിര്‍ത്തു.

കുട്ടിയുടെ കസ്റ്റഡി ചോദിക്കുന്ന ക്രിമിനലുകളായ ഭാര്യക്കും കുടുംബത്തിനും ജാമ്യം അനുവദിക്കരുതെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ''അതുലിന്റെ മരണശേഷം ഭാര്യയും കുടുംബവും കുട്ടിയെ ഒളിപ്പിച്ചിരിക്കുകയാണ്. കുട്ടിയെ കാണാന്‍ പോലും സാധിക്കാത്തതിനാല്‍ സുപ്രിംകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കിയിട്ടുണ്ട്. കേസില്‍ മൂന്നു സംസ്ഥാനങ്ങള്‍ക്കാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ജനുവരി ഏഴിനാണ് കേസ് വീണ്ടും സുപ്രിംകോടതി പരിഗണിക്കുക.''-അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

അതുലിന്റെ കുട്ടിയുടെ സുരക്ഷയില്‍ ഭയമുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. നികിതക്ക് ജാമ്യം ലഭിക്കുകയാണെങ്കില്‍ കുട്ടിയെ കൊല്ലാന്‍ സാധ്യതയുണ്ട്. അതുലിനെ ആത്മഹത്യയിലേക്ക് തള്ളിയിട്ട നികിതയും കുടുംബവും എന്തും ചെയ്യും. കുട്ടിയെ എടിഎം മെഷീന്‍ പോലെയാണ് നികിത ഉപയോഗിച്ചിരുന്നത്. 40,000 രൂപ പ്രതിമാസം കുട്ടിയുടെ ചെലവിന് വേണമെന്നായിരുന്നു ആദ്യ ആവശ്യം. പിന്നീട് 80,000 രൂപ ചോദിച്ചു. ഇങ്ങനെ പണം കൂട്ടികൂട്ടി ചോദിക്കുകയായിരുന്നുവെന്നും രേഖകള്‍ അടക്കം അഭിഭാഷകന്‍ വാദിച്ചു.

Next Story

RELATED STORIES

Share it