Sub Lead

ഭാര്യ പിണങ്ങിപ്പോയതില്‍ ക്ഷുഭിതനായി ഭാര്യയും കുട്ടികളുമുള്‍പ്പെടെ അഞ്ചുപേരെ യുവാവ് ചുട്ടുകൊന്നു

പരംജിത്ത് കൗര്‍ (28), പിതാവ് സുര്‍ജാന്‍ സിങ് (50), മാതാവ് ജോഗീന്ദറോ (49), മക്കളായ അര്‍ഷ്ദീപ് (8), അന്‍മോള്‍ (5) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ജലന്ധര്‍ ജില്ലയിലെ ഖുര്‍ഷേദ്പുര്‍ സ്വദേശി കുല്‍ദീപ് സിങ്ങിനെ പോലിസ് അറസ്റ്റ് ചെയ്തു.

ഭാര്യ പിണങ്ങിപ്പോയതില്‍ ക്ഷുഭിതനായി ഭാര്യയും കുട്ടികളുമുള്‍പ്പെടെ അഞ്ചുപേരെ യുവാവ് ചുട്ടുകൊന്നു
X

ചണ്ഡീഗഢ്: പഞ്ചാബില്‍ ഭാര്യയും രണ്ട് കുട്ടികളും ഉള്‍പ്പെടെ അഞ്ചുപേരെ യുവാവ് ചുട്ടുകൊന്നു. പരംജിത്ത് കൗര്‍ (28), പിതാവ് സുര്‍ജാന്‍ സിങ് (50), മാതാവ് ജോഗീന്ദറോ (49), മക്കളായ അര്‍ഷ്ദീപ് (8), അന്‍മോള്‍ (5) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ജലന്ധര്‍ ജില്ലയിലെ ഖുര്‍ഷേദ്പുര്‍ സ്വദേശി കുല്‍ദീപ് സിങ്ങിനെ പോലിസ് അറസ്റ്റ് ചെയ്തു.

ഭാര്യ അവരുടെ വീട്ടില്‍ കഴിയുന്നതില്‍ പ്രകോപിതനായാണ് കുല്‍ദീപ് സിങ്ങ് ആക്രമണം നടത്തിയത്. ഒരുവര്‍ഷം മുമ്പാണ് പരംജിത്തും കുല്‍ദീപ് സിങ്ങും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. കൊല്ലപ്പെട്ട രണ്ട് കുട്ടികളും പരംജിത്തിന്റെ ആദ്യവിവാഹത്തിലെ മക്കളാണ്.

കുല്‍ദീപ് നിരന്തരം മര്‍ദ്ദിക്കുന്നതിനാല്‍ വിവാഹം കഴിഞ്ഞ് ഒരുമാസത്തിന് ശേഷം പരംജിത്ത് സ്വന്തം വീട്ടിലേക്ക് മടങ്ങിപോവുകയായിരുന്നു. കുല്‍ദീപ് വീട്ടിലേക്കു തിരിച്ചുവിളിച്ചെങ്കിലും പീഡനം ഭയന്ന് അവര്‍ പോകാന്‍ തയ്യാറായിരുന്നില്ല. ഇതില്‍ പ്രകോപിതനായ കുല്‍ദീപ് കഴിഞ്ഞ ദിവസം എല്ലാവരും ഉറങ്ങിക്കിടക്കുമ്പോള്‍ പെട്രോളൊഴിച്ച് തീവെക്കുകയായിരുന്നെന്ന് പോലിസ് പറഞ്ഞു.


Next Story

RELATED STORIES

Share it