- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആംബുലന്‍സ് നിഷേധിച്ചു; ആശുപത്രിയിലേക്ക് നടക്കുന്നതിനിടെ അമ്മയുടെ കയ്യില്‍കിടന്ന് മൂന്ന് വയസുകാരന്‍ മരിച്ചു (വീഡിയോ)
കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി ലോക്ക്ഡൗണിലിരിക്കെ കുട്ടിയെ കൊണ്ടുപോകാന്‍ ഒരു ആംബുലന്‍സ് നല്‍കാന്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ നിഷേധിക്കുകയായിരുന്നു.
ബിഹാര്‍: ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നിഷേധിച്ചതിനെതുടര്‍ന്ന് മൂന്ന് വയസുകാരന്‍ മരിച്ചു. ജഹാനാബാദിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്ന കുട്ടിയെ കഴിഞ്ഞദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികില്‍സയ്ക്കായി ജഹനാബാദ് ജില്ലാ ആശുപത്രിയില്‍ നിന്ന് പട്നയിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു. പിന്നീട് ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് നടന്നുനീങ്ങവെയാണ് അമ്മയുടെ കൈയില്‍ ഇരുന്ന് കുട്ടി മരിച്ചത്.
हाथों में 3 साल के बच्चे की लाश लेकर बदहवास भागती ये मां बिहार में स्वास्थ्य व्यवस्था की बदहाली की गवाह है। जहां एम्बुलेंस न मिलने की वजह से मासूम की जान चली गई। बच्चे को पहले अरवल से जहानाबाद रेफर किया, फिर जहानाबाद से पटना।
— Utkarsh Kumar Singh (@UtkarshSingh_) April 10, 2020
मरने के बाद शव ले जाने के लिए भी एम्बुलेंस नहीं मिली। pic.twitter.com/h1gArUzAz2
കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി ലോക്ക്ഡൗണിലിരിക്കെ കുട്ടിയെ കൊണ്ടുപോകാന്‍ ഒരു ആംബുലന്‍സ് നല്‍കാന്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ നിഷേധിക്കുകയായിരുന്നു. ഓക്സിജന്‍ സൗകര്യമുള്ള ആംബുലന്‍സില്‍ എത്രയും വേഗം പോകാനാണ് ഡോക്ടര്‍ ആദ്യം നിര്‍ദേശിച്ചത്.എന്നാല്‍ ആംബുലന്‍സ് സൗകര്യം അവര്‍ ഏര്‍പ്പാടാക്കികൊടുത്തില്ല. ഇതിനിടെ കുഞ്ഞിന്റെ നില ഗുരുതരമായിക്കൊണ്ടിരിന്നു. തുടര്‍ന്ന് 45 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് നടന്നുപോകവെയാണ് അമ്മയുടെ കൈയില്‍ കുട്ടി മരിച്ചത്. സംഭവത്തെ കുറിച്ച് അറിയില്ലെന്നും പരാതിയില്‍ വാസ്തവമുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും ജഹാനാബാദ് ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.
കുട്ടിയെ കയ്യിലെടുത്ത് അമ്മയും ഒപ്പം അച്ഛനും റോഡിലൂടെ നടന്നു പോകുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി. കുട്ടിയുടെ മൃതദേഹവുമായി നടന്നുപോകുന്ന അമ്മ നിസ്സഹായതയോടെ കരയുന്നതും വീഡിയോയില്‍ കാണാം.
RELATED STORIES
സംഘപരിവാര്‍ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ കേരള ഹൈക്കോടതി സിറ്റിങ് ജഡ്ജി
22 Dec 2024 7:36 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMTഅമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMTസിപിഎം പച്ചയ്ക്ക് വര്‍ഗീയത പറയുന്നു; നിലപാട് തിരുത്തണമെന്ന് പി കെ...
22 Dec 2024 5:50 AM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMT