Sub Lead

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം; സുപ്രിം കോടതിക്ക് മുന്നില്‍ പ്രതിഷേധം, 50 പേരെ കസ്റ്റഡിയിലെടുത്തു

പ്രതിഷേധത്തില്‍ പങ്കെടുത്ത 50 പേരെ പോലിസ് അറസ്റ്റ് ചെയ്ത് മന്ദിര്‍ മാര്‍ഗ് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോയി. പ്രതിഷേധ ആഹ്വാനത്തെ തുടര്‍ന്ന് കോടതി പരിസരത്ത് ക്രിമിനല്‍ നടപടി ക്രമത്തിലെ സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം; സുപ്രിം കോടതിക്ക് മുന്നില്‍ പ്രതിഷേധം, 50 പേരെ കസ്റ്റഡിയിലെടുത്തു
X

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതി തള്ളിയ ആഭ്യന്തര സമിതിയുടെ നടപടിക്കെതിരെ സുപ്രീം കോടതിക്ക് മുന്നില്‍ പ്രതിഷേധം. വിവിധ പൗരാവകാശ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. പ്രതിഷേധത്തില്‍ പങ്കെടുത്ത 50 പേരെ പോലിസ് അറസ്റ്റ് ചെയ്ത് മന്ദിര്‍ മാര്‍ഗ് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോയി. പ്രതിഷേധ ആഹ്വാനത്തെ തുടര്‍ന്ന് കോടതി പരിസരത്ത് ക്രിമിനല്‍ നടപടി ക്രമത്തിലെ സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കോടതിക്ക് മുന്നില്‍ വന്‍ പോലീസ് സന്നാഹത്തെയും സി.ആര്‍.പി.എഫിനെയും വിന്യസിച്ചിരിക്കുകയാണ്. പരാതിക്കാരിയുടെയുടെ ഭാഗം കേള്‍ക്കാതെ പരാതി തള്ളിയത്തിലാണ് പ്രതിഷേധം. വനിതാ അഭിഭാഷകരും സാമൂഹ്യ പ്രവര്‍ത്തകരും അടക്കം നിരവധി പേര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.

വനിതാ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തരും അടങ്ങിയ വാട്‌സ്ആപ്പ് ഗ്രൂപ്പാണ് സുപ്രീം കോടതിക്ക് മുന്നില്‍ പ്രതിഷേധം ആഹ്വാനം ചെയ്തത്. ഒരു വിഭാഗം അഭിഭാഷകരും പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തി. കോടതിക്ക് മുന്നില്‍ പ്രതിഷേധം നടന്ന സാഹചര്യത്തില്‍ കോടതിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ലൈംഗിക പീഡന പരാതി സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി തള്ളിയിരുന്നു. മുന്‍ കോടതി ജീവനക്കാരി കൂടിയായ യുവതി ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി തള്ളിയത്.

Next Story

RELATED STORIES

Share it