Sub Lead

സ്ത്രീ സുരക്ഷാ സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തണം: ലസിത ടീച്ചര്‍

സ്ത്രീ സുരക്ഷാ സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തണം: ലസിത ടീച്ചര്‍
X

മലപ്പുറം : സ്ത്രീകളുടെ പരിപൂര്‍ണമായ സുരക്ഷിതത്വത്തിന് വേണ്ടി സ്ത്രീ സുരക്ഷാ സംവിധാനങ്ങള്‍ സര്‍ക്കാരുകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സമിതി അംഗം ലസിത ടീച്ചര്‍ ആവശ്യപ്പെട്ടു. സ്ത്രീ സുരക്ഷാ സാമൂഹിക ഉത്തരവാദിത്തം എന്ന മുദ്രാവാക്യം ഉയര്‍ത്തി ദേശവ്യാപകമായി 2024 ഒക്ടോബര്‍ 2 മുതല്‍ 2024 ഡിസംബര്‍ 2വരെ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് നടത്തുന്ന ക്യാംപയിന്റെ മലപ്പുറം ജില്ലാ പ്രചാരണത്തിന് സമാപനം കുറിച്ചുകൊണ്ട് ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജില്ലാ പ്രസിഡന്റ് ലൈല ശംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു.

അഞ്ഞൂറോളം സ്ത്രീകള്‍ അണിനിരന്ന മനുഷ്യചങ്ങല ശ്രദ്ധേയമായി. ജനറല്‍ സെക്രട്ടറി ജാസ്മിന്‍ എടരിക്കോട്, ജില്ലാ വൈസ് പ്രസിഡന്റ് മാരായ സാജിത ടീച്ചര്‍, സൈഫുന്നിസ കോട്ടക്കല്‍,സെക്രട്ടറി ആരിഫ വേങ്ങര, ട്രഷറര്‍ മുംതാസ് അരീക്കോട് എന്നിവര്‍ സംസാരിച്ചു. കമ്മിറ്റി അംഗങ്ങളായ നാസിയ മുഹമ്മദ്, ആസിയ തിരൂരങ്ങാടി, അഷിത ആദം,റജീന പൊന്നാനി എന്നിവര്‍ നേതൃത്വം നല്‍കി.





Next Story

RELATED STORIES

Share it