Sub Lead

റഷ്യയില്‍ നടക്കാനിരുന്ന ലോക വോളിബോള്‍ ചാംപ്യന്‍ഷിപ്പ് വേദി മാറ്റി

റഷ്യയില്‍ നടക്കാനിരുന്ന ലോക വോളിബോള്‍ ചാംപ്യന്‍ഷിപ്പ് വേദി മാറ്റി
X

മോസ്‌കോ: റഷ്യയില്‍ നടക്കാനിരുന്ന വോളിബോള്‍ ലോക ചാംപ്യന്‍ഷിപ്പ്- 2022 വേദി മാറ്റി. ആഗസ്ത് 26 മുതല്‍ സപ്തംബര്‍ 11 വരെയാണ് മല്‍സരം നടക്കേണ്ടിയിരുന്നത്. യുക്രെയ്‌നിലെ റഷ്യയുടെ പട്ടാളനടപടിയെത്തുടര്‍ന്ന് ദ് വേള്‍ഡ് വോളിബോള്‍ ബോഡിയുടേതാണ് തീരുമാനം. റഷ്യന്‍ വോളിബോള്‍ ഫെഡറേഷനെയും വോളിബോള്‍ 2022ന്റെ സംഘാടക സമിതിയെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ലോക ചാംപ്യന്‍ഷിപ്പ് 2022ന് വേദിയാവാന്‍ മറ്റൊരു രാജ്യം ഇതുവരെ ദ് വേള്‍ഡ് വോളിബോള്‍ ബോഡി തിരഞ്ഞെടുത്തിട്ടില്ല.

റഷ്യയിലെ നിരവധി നഗരങ്ങളില്‍ ഗ്രൂപ്പ് മല്‍സരങ്ങളും മോസ്‌കോയില്‍ അവസാന റൗണ്ട് ഗെയിമുകളുമാണ് ഷെഡ്യൂള്‍ ചെയ്തിരുന്നത്. യുക്രെയ്‌നിലെ റഷ്യയുടെ സൈനിക അധിനിവേശം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലും യുക്രെയ്‌നിലെ ജനങ്ങളുടെ സുരക്ഷയിലും എഫ്‌ഐവിബി വളരെയധികം ആശങ്കാകുലരാണ്- വേള്‍ഡ് വോളിബോള്‍ ബോഡിയുടെ പ്രസ്താവനയില്‍ പറയുന്നു.

യുക്രെയ്‌നിലെ യുദ്ധം കാരണം റഷ്യയില്‍ ലോക ചാംപ്യന്‍ഷിപ്പ് നടത്തുന്നത് അസാധ്യമാണെന്ന് എഫ്‌ഐവിബി ബോര്‍ഡ് ഓഫ് അഡ്മിനിസ്‌ട്രേഷന്‍ നിഗമനത്തിലെത്തി. അതുപ്രകാരമാണ് വോളിബോള്‍ പുരുഷ ലോക ചാംപ്യന്‍ഷിപ്പിന്റെ സംഘാടനം റഷ്യയില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചത്- പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it