- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബംഗളൂരുവില്‍ നാലുനില കെട്ടിടം തകര്‍ന്ന് വീണു (വീഡിയോ)
ഫ്‌ളാറ്റിന് കഴിഞ്ഞ ദിവസം മുതല്‍ ചെറിയ തോതില്‍ വിറയലുവുകയും കെട്ടിടം ചെറിയ തോതില്‍ ചരിയുകയും ചെയ്തതിനെത്തുടര്‍ന്ന് ഇവിടെയുള്ളവര്‍ മാറിത്താമസിച്ചിരുന്നു. അതിനാലാണ് വന്‍ദുരന്തമൊഴിവായത്.
ബംഗളൂരു: ബംഗളൂരുവിലെ കമലാ നഗറില്‍ നാലുനില കെട്ടിടം തകര്‍ന്ന് വീണു. സമീപത്തുണ്ടായിരുന്നു ആളുകള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തകര്‍ന്ന കെട്ടിടത്തിന്റെ തറക്കല്ലിന് ബലക്ഷയമുണ്ടായിരുന്നു. ഇത് ബലപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് കെട്ടിടം തകര്‍ന്നുവീണതെന്നും ബംഗളൂരു കോര്‍പറേഷന്‍ പറഞ്ഞു. ഫ്‌ളാറ്റിന് കഴിഞ്ഞ ദിവസം മുതല്‍ ചെറിയ തോതില്‍ വിറയല്‍ അനുഭവപ്പെടുകയും കെട്ടിടം ചരിയുകയും ചെയ്തതിനെത്തുടര്‍ന്ന് ഇവിടെയുള്ളവര്‍ മാറിത്താമസിച്ചിരുന്നു. അതിനാലാണ് വന്‍ദുരന്തമൊഴിവായത്.
#Bengaluru: A four-storeyed #building is all set to #collapse in Kamalanagar in Mahalakshmi Layout area after its foundation failed following rains. The residents have been evacuated.@NammaBengaluroo @WFRising @BLRrocKS @WeAreBangalore @surnell @ShyamSPrasad @_kanakapuraroad pic.twitter.com/kUnYbvCnuL
— Rakesh Prakash (@rakeshprakash1) October 13, 2021
കെട്ടിടം തകര്‍ന്നുവീഴുമ്പോള്‍ ആളുകള്‍ പ്രാണരക്ഷാര്‍ഥം ഓടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബംഗളുരുവില്‍ മാത്രം ഒരാഴ്ചയ്ക്കിടെ റിപോര്‍ട്ട് ചെയ്യുന്ന നാലാമത്തെ സംഭവമാണിത്. കസ്തൂരി നഗറിലെ അഞ്ച് നിലയുള്ള റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചരിഞ്ഞിരുന്നു. ഒരു ദിവസം മുമ്പാണ് ബെലഗാവിയിലെ ബാദല്‍അങ്കല്‍ഗി ഗ്രാമത്തില്‍ കനത്ത മഴയില്‍ കെട്ടിടം ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചത്.
An empty 5 story apartment block, built only eight years ago, suddenly collapsed in the area of Kasturi Nagar in the city of Bangalore, India last week. All residents had been evacuated about an hour before the building collapsed and tilted on its right side. pic.twitter.com/2c02arnaRB
— Yid Info (@YidInfoNews) October 11, 2021
ബംഗളൂരുവില്‍ മഴ തുടരുന്നതിനിടെ കര്‍ണാടക തലസ്ഥാനത്ത് ചൊവ്വാഴ്ച രാത്രി മറ്റൊരു പാര്‍പ്പിട സമുച്ഛയ കെട്ടിടം ഇടിഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
സപ്തംബര്‍ 27 ന് ബംഗളൂരുവിലെ ലക്കസാന്ദ്ര പ്രദേശത്ത് 70 വര്‍ഷം പഴക്കമുള്ള കെട്ടിടം നിലംപൊത്തിയപ്പോള്‍ 50 ഓളം പേര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇന്ന് തകര്‍ന്ന ഫഌറ്റില്‍ താമസിച്ചിരുന്നവരെയും ചുറ്റുപാടില്‍ താമസിക്കുന്നവരെയും മറ്റൊരിടത്തേക്കാണ് മാറ്റിയത്.
കുടുംബങ്ങള്‍ക്ക് താമസസൗകര്യവും ഭക്ഷണക്രമീകരണവും ഒരുക്കിയിട്ടുണ്ട്- ബൃഹത് ബംഗളൂരു മഹാനഗര്‍ പാലിക പ്രസ്താവനയില്‍ പറഞ്ഞു. കെട്ടിടം അപകടകരമായി മാറിയതിനാല്‍ പൊളിക്കുമെന്ന് ബിബിഎംപി നേരത്തെ പറഞ്ഞിരുന്നു.
കഴിഞ്ഞമാസം ബിബിഎംപിയുടെ ചീഫ് കമ്മീഷണര്‍ ഗൗരവ് ഗുപ്ത ബംഗളൂരുവിലെ രണ്ട് കെട്ടിടങ്ങളുടെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ജീര്‍ണിച്ച കെട്ടിടങ്ങളുടെ സര്‍വേ വീണ്ടും നടത്താന്‍ ഉത്തരവിട്ടിരുന്നു.
RELATED STORIES
നീലേശ്വരം വെടിക്കെട്ടപകടം: ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
2 Nov 2024 3:23 PM GMTജോസഫ് മാര്‍ ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില്‍ ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്‍ഷം
2 Nov 2024 3:09 PM GMTതാനൂര്‍ മുക്കോലയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്‍കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMTഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലു പേര്‍ മരിച്ചു
2 Nov 2024 11:08 AM GMT