Sub Lead

യുപിയില്‍ മുസ് ലിം ഡോക്ടറെ പേരുചോദിച്ച് ക്രൂരമായി മര്‍ദ്ദിച്ചു

യുപിയില്‍ മുസ് ലിം ഡോക്ടറെ പേരുചോദിച്ച് ക്രൂരമായി മര്‍ദ്ദിച്ചു
X

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഡോക്ടറെ പേര് ചോദിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. മൊറാദാബിലെ യുവഡോക്ടര്‍ ഇസ്‌കിഖാറി(25)നാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്. ഇക്കഴിഞ്ഞ ജൂണ്‍ 30നാണ് സംഭവം. രാത്രിയില്‍ ക്ലിനിക്കില്‍ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ബൈക്കില്‍ ഇന്ധനം നിറയ്ക്കാന്‍ വേണ്ടി പെട്രോള്‍ പമ്പില്‍ നിര്‍ത്തിയതായിരുന്നു. ഈ സമയം ഒരുസംഘമെത്തി തടഞ്ഞു നിര്‍ത്തി പേര് ചോദിച്ചു. മുസ്‌ലിമാണെന്ന് മനസ്സിലായതോടെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തതായി ഡോ. ഇസ്‌കിഖാര്‍ പറഞ്ഞു. അല്‍പ്പസമയത്തിനു ശേഷം ജീപ്പില്‍ കൂടുതല്‍ പേര്‍ സംഭവ സ്ഥലത്തെത്തി. സംഘം ഡോക്ടറെ അവശനാവുന്നത് വരെ ക്രൂരമായി മര്‍ദ്ദിച്ചു. റോഡ് മുറിച്ചുകടക്കുമ്പോള്‍ രണ്ടുപേര്‍ തന്നെ തടഞ്ഞുനിര്‍ത്തി പേര് ചോദിച്ച ശേഷം അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തതായി ഡോക്ടര്‍ പറഞ്ഞു. അവര്‍ കൂടുതല്‍ ആളുകളെ വിളിച്ചു. ഏകദേശം 25ഓളേ പേരാണ് എന്നെ വളഞ്ഞതെന്നും ഡോ. ഇസ്തിഖാര്‍ ദി ഒബ്‌സര്‍വര്‍ പോസ്റ്റിനോട് പറഞ്ഞു. പ്രദേശവാസികളിലൊരാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പോലിസ് സംഘമാണ് യുവ ഡോക്ടറെ അക്രമികളില്‍നിന്ന് മോചിപ്പിച്ചത്. എനിക്കവരെ അറിയുക പോലുമില്ലായിരുന്നുവെന്നും പേര് ചോദിച്ച ശേഷമാണ് മര്‍ദ്ദച്ചതെന്നും ഡോക്ടര്‍ പറഞ്ഞു. അതേസമയം, സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it