Sub Lead

ക്ഷേത്രത്തില്‍ ഉച്ചത്തില്‍ പാട്ട് വയ്ക്കുന്നതിനെതിരേ പരാതി നല്‍കിയ യുവാവിന് ഭീഷണി

ഉച്ചത്തിലുള്ള പാട്ട് വൃദ്ധരായ മാതാപിതാക്കള്‍ക്ക് വലിയ ബുദ്ധമുട്ടുണ്ടാക്കുന്നുവെന്നായിരുന്നു പരാതി

ക്ഷേത്രത്തില്‍ ഉച്ചത്തില്‍ പാട്ട് വയ്ക്കുന്നതിനെതിരേ പരാതി നല്‍കിയ യുവാവിന് ഭീഷണി
X

തൃശൂര്‍: ക്ഷേത്രത്തില്‍ ഉച്ചത്തില്‍ പാട്ട് വയ്ക്കുന്നതിനെതിരേ പരാതി നല്‍കിയ യുവാവിനെ നാട്ടുകാര്‍ ഭീഷണിപ്പെടുത്തുന്നതായി പരാതി. തൃശൂര്‍ കോരച്ചാല്‍ സ്വദേശി വിനോദാണ് സമീപവാസികള്‍ക്കെതിരേ പോലിസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ വെള്ളിക്കുളങ്ങര പോലിസ് അന്വേഷണം തുടങ്ങി. വീടിന് സമീപത്തെ കിരാത പാര്‍വതി ക്ഷേത്രത്തില്‍ അതിരാവിലെയും വൈകീട്ടും ഉച്ചഭാഷിണിയിലൂടെ ശബ്ദം ഉയര്‍ത്തി പാട്ട് വയ്ക്കുന്നതിനെതിരേയാണ് പ്രവാസിയായ വിനോദ് പോലിസില്‍ പരാതി നല്‍കിയത്.

ഉച്ചത്തിലുള്ള പാട്ട് വൃദ്ധരായ മാതാപിതാക്കള്‍ക്ക് വലിയ ബുദ്ധമുട്ടുണ്ടാക്കുന്നുവെന്നായിരുന്നു പരാതി. ഇതേ തുടര്‍ന്ന് ക്ഷേത്രകമ്മിറ്റി തനിക്കെതിരേ തിരിഞ്ഞെന്നാണ് വിനോദിന്റെ പരാതിയില്‍ പറയുന്നത്. തുടക്കത്തില്‍ അസഭ്യം പറയുകയും പിന്നീട് വധഭീഷണി മുഴക്കുകയും ചെയ്‌തെന്നും പ്രദേശത്തെ യുവാക്കള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും വിനോദ് പരാതിയില്‍ വ്യക്തമാക്കി. അതേസമയം, അനുവദനീയമായ ശബ്ദത്തില്‍ മാത്രമാണ് ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതെന്ന് ക്ഷേത്രം അധികൃതരുടെ വാദം. സമീപവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കിയതായി പോലിസ് അറിയിച്ചു.




Next Story

RELATED STORIES

Share it