Flash News

ബലാല്‍സംഗ ദൃശ്യങ്ങള്‍ ഫേസ്ബുക്കിലൂടെ; കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ നോട്ടീസ്‌

ബലാല്‍സംഗ ദൃശ്യങ്ങള്‍ ഫേസ്ബുക്കിലൂടെ; കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ നോട്ടീസ്‌
X
supremecourt
ന്യൂഡല്‍ഹി: ബലാല്‍സംഗ വീഡിയോകളുടെ പ്രചാരണവും, കുട്ടികളെ ഉപയോഗിക്കുന്ന സെക്‌സ്‌റാക്കറ്റുകള്‍ക്കുമെതിരെയുള്ള കേസുകളില്‍ സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകളായ ഫേസ്ബുക്കിനെയും വാട്‌സ്അപ്പിനെയും വിചാരണ ചെയ്യുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി.

കഴിഞ്ഞ ഫെബ്രുവരിയില്‍ സുനിതാ കൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് ഫേസ്ബുക്കിനെ കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടത്.മഹാരാഷ്ട്രയിലെ വിവിധ ബലാല്‍സംഗങ്ങള്‍ ഫേസ്ബുക്ക്,വാട്‌സ്അപ്പ് വഴി പ്രചരിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരുന്നത്. കേരളത്തിലെ കൊച്ചുസുന്ദരികള്‍ എന്ന ഫേസ്ബുക്ക് പേജ് വഴി ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് പിടിയിലായതും സുനിതാ കൃഷ്ണന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ ഇത്തരം പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടാല്‍ തടയാന്‍ എന്തുചെയ്യണമെന്നും റിപോര്‍ട്ടില്‍ സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് മദന്‍ ബി ലോകര്‍ ആന്റ് യു യു ലളിത് എന്നിവര്‍ അധ്യക്ഷരായ സോഷ്യല്‍ ജസ്റ്റിസ് ബഞ്ചാണ് കേസ് പരിഗണിച്ചത്. ഇതേതുടര്‍ന്ന് സുപ്രിംകോടതി സര്‍ക്കാരിന് നോട്ടീസയച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it