Apps & Gadgets

ടിക്ക് ടോക്കിനെതിരായ നിരോധനം നീക്കി

ടിക്ക് ടോക്കിനെതിരായ നിരോധനം നീക്കി
X

ചെന്നൈ: ഉപാധികളോടെ ചൈനീസ് വീഡിയോ ആപ്പായ ടിക്ക് ടോക്കിനെതിരായ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി. അശ്ലീല ഉള്ളടക്കത്തെ തുടര്‍ന്ന് ആപ്പ് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്യാതിരുന്നതിനെ തുടര്‍ന്ന് ഈ മാസം 18ന് ആപ്പ് പ്ലേ സ്‌റ്റോറില്‍ നിന്നു നീക്കം ചെയ്തത്.എന്നാല്‍ കേസില്‍ വീണ്ടും വാദം കേള്‍ക്കുമെന്നു സുപ്രീം കോടതി അറിയിച്ചിരുന്നു. ബുധനാഴ്ച ഹൈക്കോടതി കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് നിരോധനം നീക്കിയത്. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് ആപ്പ് നിരോധിച്ചതെന്നു ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാന്‍സ് കമ്പനി സുപ്രീം കോടതിയെ അറിയിച്ചു. നിരോധനം മൂലം ദിവസേന മൂന്നര കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നും 250 ഓളം പേരുടെ ജോലി ഭീഷണിയിലായെന്നും കമ്പനി കോടതിയില്‍ പറഞ്ഞു. പരസ്യദാതാക്കളെയും നിക്ഷേപകരെയും നിരോധനം ബാധിക്കുമെന്നും കമ്പനി വ്യക്തമാക്കി. ചൈനീസ് വിഡിയോ ആപ്പായ ടിക് ടോക്കിന് ഇന്ത്യയില്‍ അഞ്ചര കോടി ഉപഭോക്താക്കളാണ് ഉള്ളത്.

Next Story

RELATED STORIES

Share it