Travel

20 ദിവസത്തിനുള്ളില്‍ ആയിരം ഹൈനസ്-സിബി 350 വിതരണം പൂര്‍ത്തിയാക്കി ഹോണ്ട

20 ദിവസത്തിനുള്ളില്‍ ആയിരം ഹൈനസ്-സിബി 350 വിതരണം പൂര്‍ത്തിയാക്കി ഹോണ്ട
X

കൊച്ചി: ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചുരുങ്ങിയ കാലയളവില്‍ ആയിരം ഹൈനസ്-സിബി 350 വാഹനങ്ങള്‍ വിതരണം ചെയ്തു. വിതരണം ആരംഭിച്ച് വെറും 20 ദിവസത്തിനുള്ളിലാണ് ഹോണ്ട ഈ നേട്ടം സ്വന്തമാക്കിയത്. വന്‍ നഗരങ്ങള്‍ക്ക് പുറമെ ഒന്നാംകിട, രണ്ടാംകിട നഗരങ്ങളിലും ഹൈനസ്-സിബി350യുടെ ആവശ്യം വര്‍ധിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

സപ്തംബറിലാണ് പുതിയ ഹൈനസ്-സിബി 350യുടെ ആഗോള അവതരണം നടത്തി 350-500 സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലേക്ക് ഹോണ്ട ടൂവിലേഴ്സ് കടന്നത്. ഒമ്പത് പുതിയ പേറ്റന്റ് ആപ്ലിക്കേഷനുകള്‍ക്കും ഈ വിഭാഗത്തിലെ ആദ്യ അഞ്ചു ഫീച്ചറുകള്‍ക്കുമൊപ്പമാണ് സിബി ഡിഎന്‍എയുമായി ഹൈനസ്-സിബി350 നിരത്തുകളിലെത്തിയത്. ഡിഎല്‍എസ്, ഡിഎല്‍എക്സ് പ്രോ വകഭേദങ്ങളിലും മൂന്ന് വ്യത്യസ്ത നിറഭേദങ്ങളിലുമാണ് വാഹനം ലഭ്യമാവുന്നത്.

ഹൈനസ്-സിബി 350ക്ക് ലഭിച്ച സ്വീകാര്യത പ്രതീക്ഷകള്‍ക്ക് അപ്പുറമാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ, സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു. 18 വയസ് മുതല്‍ 70 വയസ് വരെ പ്രായമുള്ള ഉപയോക്താക്കള്‍ ഹൈനസ്-സിബി350യെ തിരഞ്ഞെടുത്തു കഴിഞ്ഞു. തങ്ങളുടെ പരിമിതമായ ബിഗ് വിങ് നെറ്റ്വര്‍ക്കിലൂടെ ആയിരം ഉപഭോക്തൃ ഡെലിവറി എന്ന നാഴികക്കല്ല് നേടാന്‍ കഴിഞ്ഞതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉല്‍സവകാലത്തെ വാങ്ങലുകള്‍ക്ക് കൂടുതല്‍ ആവേശം പകരാന്‍ കമ്പനിയുടെ പങ്കാളികളായ ഐസിഐസിഐ ബാങ്കുമായി ചേര്‍ന്ന് ഹോണ്ട തങ്ങളുടെ എക്കാലത്തെയും വലിയ ഫെസ്റ്റീവ് സേവിങ്സ് ഓഫറും പ്രഖ്യാപിട്ടുണ്ട്. ഈ ഓഫറിലൂടെ ഉപയോക്താക്കള്‍ക്ക് വാഹനത്തിന്റെ ഓണ്‍റോഡ് വിലയുടെ നൂറു ശതമാനം വരെ ഫിനാന്‍സ് ലഭിക്കും. 5.6 ശതമാനം പലിശ നിരക്ക് ഈ വിഭാഗത്തിലെ ഏറ്റവും മികച്ചതും മാര്‍ക്കറ്റ് വിലയുടെ പകുതിയോടടുത്തുമാണ്. 4,999 രൂപയിലുള്ള ഇഎംഐ ഓപ്ഷനും ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. ഹോണ്ടയുടെ ബിഗ് വിങ് വെബ്സൈറ്റ് വഴി ഉപഭോക്താക്കള്‍ക്ക് ഹൈനസ്-സിബി 350യുടെ ബുക്കിങ് നടത്താം.

1000 customer deliveries of H'ness- CB350 in a short span of just over 20 days

Next Story

RELATED STORIES

Share it