- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗോഎയറിന് വീണ്ടും റെക്കാര്‍ഡ്;ജൂണില്‍ ഗോഎയര്‍ വഴി യാത്ര ചെയ്തത് 13.3 ലക്ഷം പേര്‍
ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസി.എ) പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം നടപ്പുവര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലും ഗോഎയര്‍ ഒടിപിയുടെ കാര്യത്തില്‍ ഒന്നാം റാങ്ക് നിലനിര്‍ത്തി.2019 ജൂണില്‍ ഗോഎയര്‍ വഴി പറന്നത് 13.3 ലക്ഷം യാത്രികരാണെന്ന് ഡിജിസിഎ റിപോര്‍ട്ട് വ്യക്തമാക്കുന്നു
കൊച്ചി: എയര്‍ലൈനായ ഗോഎയറിന് കൃത്യത (ഓണ്‍ ടൈം പെര്‍ഫോമന്‍സ്- ഒടിപി) പാലിക്കുന്നതില്‍ തുടര്‍ച്ചയായ 10-ാം തവണയും റെക്കോര്‍ഡ്. ഷെഡ്യൂള്‍ഡ് ഡൊമസ്റ്റിക് എയര്‍ലൈനുകളിലാണ് ഗോഎയര്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്.ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസി.എ) പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം നടപ്പുവര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലും ഗോഎയര്‍ ഒടിപിയുടെ കാര്യത്തില്‍ ഒന്നാം റാങ്ക് നിലനിര്‍ത്തി.2019 ജൂണില്‍ ഗോഎയര്‍ വഴി പറന്നത് 13.3 ലക്ഷം യാത്രികരാണെന്ന് ഡിജിസിഎ റിപോര്‍ട്ട് വ്യക്തമാക്കുന്നു. ലോഡ് ഫാക്ടറിന്റെ കാര്യത്തില്‍ 94 ശതമാനം.മെയ് മാസത്തില്‍ ഗോഎയര്‍ യാത്രികരുടെ എണ്ണം 13 ലക്ഷമായിരുന്നു. 285 പ്രതിദിന സര്‍വീസുകളാണ് ഗോഎയറിനുള്ളത്.
കണ്ണൂര്‍, കൊച്ചി ഉള്‍പ്പെടെ 24 സ്ഥലങ്ങളിലേക്ക് ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഫൂകേത്, മാലി, മസ്‌ക്കറ്റ്, അബൂദാബി എന്നിവയാണ് രാജ്യാന്തര സര്‍വീസ് കേന്ദ്രങ്ങള്‍. മൂന്നു പുതിയ സ്ഥലങ്ങളിലേക്ക് ഉടന്‍ സര്‍വീസ് തുടങ്ങാനും പരിപാടിയുണ്ട്.ജൂണില്‍ ഗോഎയര്‍ ഒടിപിയില്‍ 86.8 ശതമാനം നേട്ടം കൈവരിച്ചതായണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.സര്‍വീസിന്റെ കാര്യത്തില്‍ സമാനതകളില്ലാത്ത ഉപഭോക്തൃ അനുഭവം ലഭ്യമാക്കുന്നതാണ് ഈ നേട്ടത്തിന് കാരണമെന്ന് ഗോഎയര്‍ അധികൃതര്‍ പറയുന്നു. സമയകൃത്യത യാത്രക്കാരെ സംബന്ധിച്ചിടത്തോളം പ്രധാന ഘടകമാണ്. വിമാനക്കമ്പനിയെ സംബന്ധിച്ചിടത്തോളം വിശ്വാസ്യതയും പ്രതിബദ്ധതയും നിര്‍ണായകമാണ്.219 ജനുവരിയില്‍ 75.9 ശതമാനമായിരുന്നു ഗോഎയറിന്റെ ഒടിപി. തുടര്‍ന്ന് ഫെബ്രുവരിയില്‍ 86.3 ശതമാനവും മാര്‍ച്ചില്‍ 95.2 ശതമാനവും ഏപ്രിലില്‍ 96.3 ശതമാനവും മെയ് മാസത്തില്‍ 91.8 ശതമാനവും ജൂണില്‍ 86.8 ശതമാനവുമായിരുന്നു ഒ.ടി.പി റേറ്റിങ്.
RELATED STORIES
ബോബി ചെമ്മണ്ണൂര്‍ ജയില്‍ മോചിതനായി
15 Jan 2025 4:45 AM GMTസര്‍ക്കാര്‍ ഓഫീസില്‍ അമ്മക്ക് പകരം ജോലിയെടുത്ത മകന് അറസ്റ്റില്‍
15 Jan 2025 4:36 AM GMT''ബ്ലഡി ബ്ലിങ്കന്‍, വംശഹത്യയുടെ സെക്രട്ടറിയാണ് നിങ്ങള്‍''; ആന്റണി...
15 Jan 2025 3:52 AM GMTഎസ്കലേറ്ററില്‍ നിന്ന് വീണ് മൂന്നുവയസുകാരന് മരിച്ചു
15 Jan 2025 3:34 AM GMTപെരിയ ഇരട്ടക്കൊല: കേസ് നടത്തിപ്പിന് പ്രത്യേക പിരിവുമായി സിപിഎം
15 Jan 2025 3:26 AM GMTമുസ്ലിംകള്‍ക്കെതിരേ ഹിന്ദുക്കള്‍ ആയുധമെടുക്കണമെന്ന് ബിജെപി മുന്‍...
15 Jan 2025 3:10 AM GMT