- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചരിത്രം മാറ്റുന്നത് ഛിദ്രശക്തികള്‍
നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരെ കുറിച്ചുള്ള ഏറ്റവും വലിയ വിവരണമുള്ളത് ഇന്ത്യാ ഗേറ്റിലാണ്. അവിടത്തെ ചുവരില്‍ കൊത്തിവച്ച 95,300 രക്തസാക്ഷികളുടെ പേരില്‍ 65,000 ആളുകള്‍ മുസ്‌ലിം സമുദായത്തില്‍നിന്നുള്ളവരാണ്. എന്നാല്‍, നേരെമറിച്ച് സംഘപരിവാര പ്രസ്ഥാനങ്ങള്‍ പറയുന്ന ആളുകളൊന്നും അതിലില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യസമര
ജസ്റ്റിസ് ബി കെമാല്‍ പാഷ
നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരെ കുറിച്ചുള്ള ഏറ്റവും വലിയ വിവരണമുള്ളത് ഇന്ത്യാ ഗേറ്റിലാണ്. അവിടത്തെ ചുവരില്‍ കൊത്തിവച്ച 95,300 രക്തസാക്ഷികളുടെ പേരില്‍ 65,000 ആളുകള്‍ മുസ്‌ലിം സമുദായത്തില്‍നിന്നുള്ളവരാണ്. എന്നാല്‍, നേരെമറിച്ച് സംഘപരിവാര പ്രസ്ഥാനങ്ങള്‍ പറയുന്ന ആളുകളൊന്നും അതിലില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ അവര്‍ പങ്കെടുത്തിട്ടില്ല. 1857ല്‍ തുടങ്ങി 1947 വരെയുള്ള സ്വാതന്ത്ര്യസമരങ്ങളിലൊന്നും പങ്കെടുത്തിട്ടില്ലാത്തവരും ബ്രിട്ടിഷുകാര്‍ക്കു വേണ്ട ഒത്താശ ചെയ്തുകൊടുത്തവരുമായ ആളുകള്‍ ധാരാളമുണ്ട്. അവരുടെയൊന്നും പേര് അതിലില്ല. അവരൊക്കെ യഥാര്‍ഥത്തില്‍ ബ്രിട്ടിഷുകാരുടെ കൂടെ നിന്ന് അവര്‍ക്കുവേണ്ടിയുള്ള കാര്യങ്ങളൊക്കെ നേടിയെടുത്ത ആളുകളാണ്. യഥാര്‍ഥ ചരിത്രം ഇതാണ്.
വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്വാതന്ത്ര്യസമര സേനാനിയായിരുന്നില്ല എന്നൊക്കെ സംഘപരിവാരം പറയുന്നുണ്ട്. ബ്രിട്ടിഷുകാര്‍ക്കെതിരേ യുദ്ധംചെയ്ത ഒരാള്‍ സ്വാതന്ത്ര്യസമര സേനാനിയല്ലെന്ന് എങ്ങനെ പറയും. യഥാര്‍ഥത്തില്‍ മൈസൂര്‍ രാജാവ് ഹൈദരലിയാണ് ആദ്യത്തെ സ്വാതന്ത്ര്യസമര സേനാനി. ഹൈദരലിയും ടിപ്പു സുല്‍ത്താനും അന്നത്തെ നൂതനമായ ആയുധങ്ങള്‍ ഉപയോഗിച്ചു ബ്രിട്ടിഷുകാര്‍ക്കെതിരേ പോരാടിയവരാണ്. അവരെയൊക്കെ വര്‍ഗീയവാദികളാക്കി മാറ്റുന്ന കാര്യങ്ങളാണ് നടക്കുന്നത്. ഇന്ത്യക്കു സ്വാതന്ത്ര്യം വാങ്ങിച്ചുതന്ന ആളുകളെയെല്ലാം ചവിട്ടിമെതിച്ചുകൊണ്ടു പുതിയ ചരിത്രം സൃഷ്ടിക്കുകയാണ് സംഘപരിവാരം. സ്വാതന്ത്ര്യത്തിനു വേണ്ടി രക്തസാക്ഷിത്വംവരിച്ച ഒരൊറ്റ സംഘപരിവാര പ്രസ്ഥാനക്കാരനെ ഒന്നു കാണിക്കാമോ? എന്തെങ്കിലും പ്രശ്‌നമുണ്ടായി അബദ്ധത്തിലെങ്കിലും അവരുടെ പേര് ഉള്‍പ്പെട്ടുപോയിട്ടുണ്ടെങ്കില്‍ മാപ്പെഴുതിക്കൊടുത്തു രക്ഷപ്പെടുന്ന ആളുകളായിരുന്നു ഉണ്ടായിരുന്നത്. അതല്ലാതെ വേറെയാരും ആ വിഭാഗത്തില്‍നിന്ന് ഇതില്‍ പങ്കെടുത്തിട്ടില്ല. ഇതേപോലുള്ള പ്രസ്ഥാനങ്ങള്‍ക്കു ചരിത്രം എന്നുപറയുന്നത് ഇഷ്ടമല്ല. കാരണം, അവര്‍ക്ക് ഇന്ത്യയുടെ പൈതൃകത്തിലോ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലോ യാതൊരു കാര്യവുമില്ലായിരുന്നു. അതിനെതിരേ നിന്നവരാണ്. അതു ജനങ്ങള്‍ അറിയാതിരിക്കാന്‍ വേണ്ടിയാണല്ലോ ഈ ചരിത്രമെല്ലാം മാറ്റുന്നത്. അങ്ങനെ ചരിത്രം മാറ്റിവരുമ്പോള്‍ ജനങ്ങളൊക്കെ മറന്നുപോവും എന്നുള്ള ധാരണയാണ് അവര്‍ക്കുള്ളത്.
മുസ്‌ലിം സമുദായത്തിനു ഭാരതത്തിന്റെ സ്വാതന്ത്ര്യത്തില്‍ ഇത്രത്തോളം പങ്കുണ്ടായിരുന്നു എന്നുള്ളത് വെളിവാക്കാന്‍ സംഘപരിവാരം ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് ടിപ്പു സുല്‍ത്താനെയൊക്കെ വെറും വര്‍ഗീയവാദിയായിട്ട് മാറ്റുകയാണ്. അതേപോലെ കുഞ്ഞാലി മരക്കാറെയും. ഇവരെയൊക്കെ ബ്രിട്ടിഷുകാര്‍ക്ക് പിടിച്ചുകൊടുത്തത് ആരാണെന്നു നമുക്കറിയാം. ഈ രീതിയില്‍ മുസ്‌ലിം സമുദായത്തെ തുടച്ചുനീക്കാം എന്നുള്ളതാണ് അവര്‍ ഉദ്ദേശിക്കുന്നത്. അതിന് ഏറ്റവും എളുപ്പമുള്ളത്, പെട്ടെന്നു ചെയ്യാവുന്നത് ഏറ്റവും വലിയ ശത്രുവിനെ അങ്ങ് ഇല്ലാതാക്കാം എന്നാണ് അവര്‍ കരുതുന്നത്. വലിയ തടസ്സം മാറ്റിക്കഴിഞ്ഞാല്‍ ചെറിയ തടസ്സങ്ങളൊന്നും കാര്യമാക്കേണ്ടിവരില്ല.
ചരിത്രത്തെ സൃഷ്ടിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ചരിത്രം എന്നുപറയുന്നത് എപ്പോഴും സത്യമായിരിക്കണം. ചരിത്രം സൃഷ്ടിക്കപ്പെടുമ്പോള്‍ അതു ചരിത്രമല്ലാതെ മാറുകയാണ്. ഇങ്ങനെ പോയാല്‍ കുറെനാള്‍ കഴിയുമ്പോള്‍ ഏതെങ്കിലും സ്‌കൂളില്‍ പഠിക്കാന്‍ കഴിയുമോ ആരാണ് ടിപ്പുസുല്‍ത്താന്‍ എന്ന്? ടിപ്പു സുല്‍ത്താനും ഹൈദരലിയുമൊന്നും മുസ്‌ലിം സമുദായത്തിനുവേണ്ടി നിലകൊണ്ട ആളുകളായിരുന്നില്ല. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നതില്‍ കൂടുതല്‍ പേരും ഹിന്ദു സഹോദരന്മാരായിരുന്നു. 27ാം വയസ്സില്‍ തൂക്കിക്കൊല്ലപ്പെട്ട വക്കം അബ്ദുല്‍ഖാദറിനെപ്പോലെ, വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പോലെ ഉള്ളവരൊന്നും അങ്ങോട്ടു പോയി ബ്രിട്ടിഷുകാരുടെ കാലുംനക്കി സ്വാതന്ത്ര്യം അടിയറവയ്ക്കാന്‍ നിന്നവരല്ല. ഇത്തരത്തിലുള്ള ഒരുപാട് മുസ്‌ലിംകള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലുണ്ടായിരുന്നു. ഇവരുടെയൊന്നും പേരുകള്‍ പലതും വെളിയില്‍ വരില്ല. പറയില്ല. ഒരു മുസ്‌ലിമിന്റെ പേര് പറഞ്ഞാല്‍ അത് ഉടനെ വര്‍ഗീയതയായിട്ട് മാറുകയാണ്. അങ്ങനെ വരുമ്പോള്‍ ചരിത്രം സത്യമല്ലാതെ മാറുകയല്ലേ? ചരിത്രം സത്യമല്ലാതെയായി മാറുമ്പോള്‍ നമ്മുടെ രാജ്യം തന്നെ എങ്ങോട്ടാണ് പോവുന്നതെന്നു ചിന്തിക്കണം.
നുണകള്‍ പറഞ്ഞുപറഞ്ഞ് അതു ചരിത്രമായിട്ട് മാറ്റുകയാണ്. അങ്ങനെയുള്ള ഛിദ്രശക്തികള്‍ ഉള്ളപ്പോള്‍ രാജ്യത്തിന്റെ ചരിത്രം തന്നെ മാറിപ്പോവും. മുസ്‌ലിംകളുടെ ആരാധനാലയങ്ങള്‍ തകര്‍ത്തും അവിടെ അതിക്രമിച്ചു കയറിയും കൈവശപ്പെടുത്തി ചരിത്രം മാറ്റുകയാണ്. താജ്മഹലില്‍ ഞാന്‍ ആദ്യമൊക്കെ പോവുമ്പോള്‍ അവിടെ ജുമുഅ ഉണ്ടായിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങളായിട്ട് അതു മുടങ്ങിക്കിടക്കുകയല്ലേ? ഷാജഹാനാണ് താജ്മഹല്‍ പണിതത് എന്ന ചരിത്രം കുറെക്കഴിയുമ്പോള്‍ മാറും. വേറെ ഏതെങ്കിലും ഒരു പേരാവും. താജ്മഹലിന്റെ പേര് താജ്മഹല്‍ എന്നല്ല തേജോമഹല്‍ എന്നായിരുന്നു അതാണ് താജ്മഹല്‍ എന്നായത്. അതു ഷാജഹാന്‍ പണിതതല്ല, പണ്ട് ഹിന്ദു രാജാവ് പണിതതാണ് എന്നുവേണമെങ്കില്‍ വരുത്തും. മുഗളന്മാര്‍ 800 വര്‍ഷം ഇന്ത്യ ഭരിച്ചിരുന്നു. വര്‍ഗീയവാദികളെന്നു പറയുന്ന ബാബറും അക്ബറും ഔറംഗസേബും ഉള്‍പ്പെടെയുള്ളവര്‍. ഇവിടെ മുസ്‌ലിംകള്‍ മാത്രം മതി എന്ന് അവര്‍ വിചാരിച്ചിരുന്നോ? അവര്‍ എല്ലാ മതങ്ങളോടും വളരെ സഹിഷ്ണുതയോടെ പെരുമാറിയ ആളുകളാണ്. ഒറംഗസേബിനെ പോലുള്ളവര്‍ മുഹമ്മദ് നബിയെ പിന്‍പറ്റി ജീവിച്ച ആളുകളാണ്. അതുകൊണ്ടുതന്നെ എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്ന് അവര്‍ക്കു ബോധ്യമുണ്ടായിരുന്നു. ഇപ്പോള്‍ റോഡുകളുടെ പേര് പോലും മാറ്റുകയാണ്. പേരുകള്‍ മാറ്റിമറിച്ചു മാറ്റിമറിച്ച് വൃത്തികെട്ട പേരുകളൊക്കെ എടുത്തിടുകയാണ്. ഇതില്‍നിന്നൊക്കെ ഗവണ്‍മെന്റ് പിന്മാറണം. ചരിത്രം നിര്‍മിക്കരുത്. യഥാര്‍ഥ ചരിത്രമായിരിക്കണം നിലനില്‍ക്കേണ്ടത്.
---------------
വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്വാതന്ത്ര്യസമര സേനാനിയായിരുന്നില്ല എന്നൊക്കെ സംഘപരിവാരം പറയുന്നുണ്ട്. ബ്രിട്ടിഷുകാര്‍ക്കെതിരേ യുദ്ധംചെയ്ത ഒരാള്‍ സ്വാതന്ത്ര്യസമര സേനാനിയല്ലെന്ന് എങ്ങനെ പറയും. യഥാര്‍ഥത്തില്‍ മൈസൂര്‍ രാജാവ് ഹൈദരലിയാണ് ആദ്യത്തെ സ്വാതന്ത്ര്യസമര സേനാനി. ഹൈദരലിയും ടിപ്പു സുല്‍ത്താനും അന്നത്തെ നൂതനമായ ആയുധങ്ങള്‍ ഉപയോഗിച്ചു ബ്രിട്ടിഷുകാര്‍ക്കെതിരേ പോരാടിയവരാണ്. അവരെയൊക്കെ വര്‍ഗീയവാദികളാക്കി മാറ്റുന്ന കാര്യങ്ങളാണ് നടക്കുന്നത്.
ചരിത്രത്തെ സൃഷ്ടിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ചരിത്രം എന്നുപറയുന്നത് എപ്പോഴും സത്യമായിരിക്കണം. ചരിത്രം സൃഷ്ടിക്കപ്പെടുമ്പോള്‍ അതു ചരിത്രമല്ലാതെ മാറുകയാണ്. ഇങ്ങനെ പോയാല്‍ കുറെനാള്‍ കഴിയുമ്പോള്‍ ഏതെങ്കിലും സ്‌കൂളില്‍ പഠിക്കാന്‍ കഴിയുമോ ആരാണ് ടിപ്പുസുല്‍ത്താന്‍ എന്ന്? ടിപ്പു സുല്‍ത്താനും ഹൈദരലിയുമൊന്നും മുസ്‌ലിം സമുദായത്തിനുവേണ്ടി നിലകൊണ്ട ആളുകളായിരുന്നില്ല. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നതില്‍ കൂടുതല്‍ പേരും ഹിന്ദു സഹോദരന്മാരായിരുന്നു.
RELATED STORIES
വയോധികന് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്
15 Jan 2025 12:57 PM GMT'ഇവിടെ ആര്ക്കും അസുഖങ്ങള് വരരുത് ' ഉത്തരവിട്ട് മേയര്
15 Jan 2025 12:20 PM GMTജനങ്ങളുടെ ആശങ്കകളെ ഗൗരവത്തോടെ കാണുന്നു; വനനിയമഭേദഗതി ഉപേക്ഷിച്ചെന്ന്...
15 Jan 2025 12:08 PM GMTനിലമ്പൂരില് നാളെ എസ്ഡിപിഐ ഹര്ത്താല്; കാട്ടാന ആക്രമണത്തില് ആദിവാസി...
15 Jan 2025 11:53 AM GMT''അച്ചന്റേത് സമാധിയാണ്; ഹിന്ദുത്വത്തെ വ്രണപ്പെടുത്തരുത്''-മകന്
15 Jan 2025 11:35 AM GMTമോഹന് ഭാഗവതിന്റെ പരാമര്ശം രാജ്യദ്രോഹം: രാഹുല് ഗാന്ധി
15 Jan 2025 11:34 AM GMT