ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഇന്ത്യയിലെത്തി: 70 ദശലക്ഷം പൗണ്ട് നിക്ഷേപം, സാമ്പത്തിക ഇടപാടുകള്‍ ചര്‍ച്ച ചെയ്യും
നാളെ മുംബൈയിലേക്ക് പോകുന്ന ലിസ് ട്രൂസ് വികസ്വര രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതിന് അവിടെ വച്ച് നടക്കുന്ന വട്ടമേശ സമ്മേളനത്തില്‍ ഇന്ത്യന്‍ വ്യവസായികളുമായി ചര്‍ച്ച നടത്തും
ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ ഇന്ത്യ സന്ഗര്‍ശനത്തിനായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് ഇന്ത്യയിലെത്തി.സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യയും യുകെയും നിരവധി സാങ്കേതിക, അടിസ്ഥാന സൗകര്യ വികസന കരാറുകളില്‍ ഒപ്പുവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, പ്രതിരോധ സുരക്ഷാ ബന്ധം ശക്തിപ്പെടുത്തുന്നതിനും സന്ദര്‍ശനം ഉപയോഗിക്കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രത്യാശ അറിയിച്ചു. സന്ദര്‍ശനത്തിനിടെ യുകെ വിദേശകാര്യ സെക്രട്ടറി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, പരിസ്ഥിതി മന്ത്രി യാദവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ആഗോള ഹരിത വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള സാങ്കേതിക, അടിസ്ഥാന സൗകര്യ കരാറുകളില്‍ ഒപ്പുവയ്ക്കുമെന്നും ഇന്ത്യയിലെ ബ്രിട്ടീഷ് എംബസി അറിയിച്ചു. യുകെ ഇന്ത്യയിലുടനീളം ജിബിപി 70 ദശലക്ഷം ഗ്രീന്‍ ടെക് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍ നിക്ഷേപിക്കും. കൂടാതെ ജിബിപി 11.5 മില്യണ്‍ രണ്ട് വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകളില്‍ ഫണ്ട് നല്‍കുകയും ചെയ്യും. വികസ്വര രാജ്യങ്ങളെ വൃത്തിയുള്ളതും സുസ്ഥിരവുമായ രീതിയില്‍ വളരാന്‍ സഹായിക്കുന്നതിനുള്ള ഒരു സംരംഭത്തിന്റെ ഭാഗമാണ് നിക്ഷേപങ്ങള്‍.
'വന്‍തോതിലുള്ള മൂലധന നിക്ഷേപത്തിനൊപ്പം വികസ്വര രാജ്യങ്ങളുമായി കൂടുതല്‍ സാങ്കേതിക കൈമാറ്റവും അറിവ് പങ്കിടലും പ്രസ്തുത കരാറുകളില്‍ ഉള്‍പ്പെടുന്നു ലോകമെമ്പാടുമുള്ള പങ്കാളികളുമായി യുകെ അനുവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ഒരു മാതൃക. ജി 7 നേതാക്കള്‍ ആരംഭിച്ച ബില്‍ഡ് ബാക്ക് ബെറ്റര്‍ വേള്‍ഡ് ഇനിഷ്യേറ്റീവ് മുന്നോട്ട് കൊണ്ടുപോകാന്‍ കരാറുകള്‍ സഹായിക്കും. വികസ്വര രാജ്യങ്ങളിലെ വലിയ ശുദ്ധമായ അടിസ്ഥാന സൗകര്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുമെന്ന് ബ്രിട്ടീഷ് എംബസി പ്രസ്താവനയില്‍ പറയുന്നു. ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയില്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയും തന്ത്രപ്രധാനമായ ഭാവി പരിപാടികള്‍ പ്രഖ്യാപിക്കും, ഇരു രാജ്യങ്ങളിലെയും സര്‍ക്കാര്‍, ബിസിനസ്സ്, അക്കാദമികള്‍ എന്നിവയില്‍ നിന്നുള്ള പ്രമുഖ വ്യക്തികളെ സാങ്കേതിക-സുരക്ഷ മുന്‍ഗണനാ മേഖലകളിലേക്ക് അടുപ്പിക്കും. ബ്രിട്ടനും ഇന്ത്യയും സാങ്കേതിക വൈദഗ്ധ്യത്തിന് പേരുകേട്ടതാണ്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാങ്കേതിക 'യൂണികോണ്‍സ്' ബ്രിട്ടനിലാണെങ്കില്‍, ലോകത്ത് ഏറ്റവും കൂടുതല്‍ ടെക് സ്റ്റാര്‍ട്ടപ്പുകളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഈ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുന്നത് സംബന്ദിച്ച ചര്‍ച്ചകളാണ് നടക്കുക. പരിസ്ഥിതി മന്ത്രി യാദവിനെയും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി കാണുകയും കാര്‍ബണ്‍ ഉദ്‌വമനം സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യും.
നാളെ മുംബൈയിലേക്ക് പോകുന്ന ലിസ് ട്രൂസ് വികസ്വര രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതിന് അവിടെ വച്ച് നടക്കുന്ന വട്ടമേശ സമ്മേളനത്തില്‍ ഇന്ത്യന്‍ വ്യവസായികളുമായി ചര്‍ച്ച നടത്തും.
കോവിഡ് മാരി വ്യാപകമായതിനാല്‍ ഈ വര്‍ഷം ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം റദ്ദാക്കാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നിര്‍ബന്ധിതനായതിന് ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഉന്നത യുകെ നേതാവാണ് കഴിഞ്ഞ മാസം വിദേശകാര്യ സെക്രട്ടറിയായി നിയമിതനായ ലിസ് ട്രൂസ്. നേരിട്ട് എത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് പ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിര്‍ച്വല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഗാഢമായ സഹകരണത്തിനുള്ള ഒരു മാര്‍ഗരേഖ ഇരുവരും അംഗീകരിക്കുകയും ചെയ്തിരുന്നു. ബ്രിട്ടനുമായി സഹകരമ കരാറില്‍ ഒപ്പിടുന്നത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷിക്കുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇസ്രായേലുമായി സഹരിക്കാന്നതിനും ചര്‍ച്ചകല്‍ വിപുലപ്പെടുത്തുന്നതിനുമായി നടത്തിയ നീക്കങ്ങള്‍ വലിയ വിമര്‍ശനത്തിന് ഹേതുവായിരുന്നു.