മോദിക്കെതിരായ അഴിമതി ആരോപണം അന്വേഷിക്കാന്‍ ഇഡിക്ക് ധൈര്യമുണ്ടോ?; ചോദ്യമുയര്‍ത്തി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാര്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇഡിയെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നതിനിടെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മോദിക്കെതിരായ അഴിമതി ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ ഇഡിക്ക് ധൈര്യമുണ്ടോയെന്ന് കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് ദില്ലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. പ്രധാനമന്ത്രിക്കെതിരായ അഴിമതി ആരോപണങ്ങള്‍ അക്കമിട്ട് നിരത്തിക്കൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം.
അദാനി ഗ്രൂപ്പിന് ശ്രീലങ്കയില്‍ വിന്‍ഡ് മില്ല് സ്ഥാപിക്കാന്‍ പ്രധാനമന്ത്രി സമ്മര്‍ദ്ദം ചെലുത്തിയതിനെ കുറിച്ച് ഇഡി അന്വേഷിക്കാത്തത് എന്തുകൊണ്ട്?, പ്രധാനമന്ത്രി ഇടപ്പെട്ടതിന് തെളിവുകളുണ്ട്. അന്വേഷിക്കാന്‍ ഇഡിക്ക് ധൈര്യമുണ്ടോ? അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മയെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല പി പി ഇ കിറ്റ് അഴിമതി പകല്‍ പോലെ വ്യക്തമായതാണ്. അദാനി ഗ്രൂപ്പിന്റെ നിരവധി ക്രമക്കേടുകള്‍ എന്തുകൊണ്ട് കാണാതെ പോകുന്നു. ഇഡിയുടെ വിശ്വാസ്യത ഇല്ലാതായി. പ്രതിപക്ഷ നേതാക്കളെ രാവിലെ വിളിച്ച് വരുത്തി പാതിരാത്രിയില്‍ ഇറക്കി വിടുന്നതാണോ ഹീറോയിസം. രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ തകര്‍ക്കുകയാണ് ലക്ഷ്യം. പല ഇടപാടുകളിലും മോദി സെയില്‍സ് ഏജന്റായി പ്രവര്‍ത്തിക്കുന്നു. പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുമോ?. ഗുജറാത്തിലെ ഹെറോയിന്‍ വേട്ട, വ്യാപം അഴിമതി ഇതിലൊന്നും ഇഡി ഇടപെടാത്തത് എന്തുകൊണ്ടെന്നും കോണ്‍ഗ്രസ് വക്താവ് ചോദിച്ചു.